കോഴിയെ രക്ഷിക്കാന്‍ കുറുക്കന്‍
തിരുവനന്തപുരം : കോഴിയിടപാടില്‍ ഉദ്യോഗസ്ഥരെ ബലി കൊടുത്തു രക്ഷപെടാനാണ് ധനമന്ത്രി ശ്രമിക്കുന്നതെന്ന് വി.എസ്. അച്യുതാനന്ദന്‍. ശങ്കരനാരായണന്റെ അറിവോടെയാണ് കോഴിക്കമ്പനികള്‍ക്ക് ഇളവു നല്‍കിയതെന്ന ആരോപണം അദ്ദേഹം ആവര്‍ത്തിച്ചു.
ഇടപാടിലെ അഴിമതികള്‍ ചൂണ്ടിക്കാട്ടി താന്‍ ഡിസംബര്‍ ഏഴിന് നിയമസഭയിലവതരിപ്പിച്ച സബ്മിഷനു നല്‍കിയ മറുപടിയില്‍ മന്ത്രി നിയമസഭയെയും ജനങ്ങളെയും തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. കുറ്റക്കാരെ കണ്ടെത്താനുളള ചുമതല ധനമന്ത്രിയെ ഏല്‍പ്പിച്ച മുഖ്യമന്ത്രിയുടെ നടപടിയെയും വിഎസ് പരിഹസിച്ചു. കോഴിയെ രക്ഷിക്കാന്‍ കുറുക്കനെ ഏല്‍പ്പിക്കുമ്പോലെയാണ് ഈ ചുമതല.- അദ്ദേഹം പറഞ്ഞു.
പാര്‍ട്ടി പൊളിറ്റ് ബ്യൂറോ യോഗത്തില്‍ പങ്കെടുക്കാന്‍ ദില്ലിയ്ക്കു പോകും മുമ്പ് ജനവരി മൂന്ന് വ്യാഴാഴ്ച വാര്‍ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.












Click it and Unblock the Notifications