കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വനിതാകമ്മീഷന്‍: സ്ത്രീകള്‍ പ്രക്ഷോഭത്തിന്

  • By Staff
Google Oneindia Malayalam News

കൊച്ചി: വനിതാകമ്മീഷന്‍ അംഗങ്ങളുടെ എണ്ണം കുറയ്ക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്തിരിഞ്ഞില്ലെങ്കില്‍ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് 16 വനിതാസംഘടനകള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. വനിതാകമ്മീഷന്‍ അംഗങ്ങളുടെ സംഖ്യ ഏഴില്‍ നിന്ന് മൂന്നായി വെട്ടിച്ചുരുക്കാനുള്ള തീരുമാനം റദ്ദാക്കണമെന്നും ഈ സംഘടനകള്‍ സര്‍ക്കാരിനോടാവശ്യപ്പെട്ടു.

സര്‍ക്കാരിന്റെ ഈ നീക്കം സ്ത്രീകളോടുള്ള അനീതിയാണെന്ന് കള്‍ച്ചറല്‍ അക്കാദമി ഫോര്‍ പീസിന്റെ അധ്യക്ഷ ബീന സെബാസ്റ്യന്‍ ജനവരി മൂന്ന് വ്യാഴാഴ്ച വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഈ ആവശ്യമുന്നയിച്ച് മന്ത്രിയ്ക്ക് നിവേദനം നല്കുമെന്നും ബീന പറഞ്ഞു.

2001ല്‍ ഏകദേശം 10,000 കേസുകളാണ് വനിതാകമ്മീഷന്‍ കൈകാര്യം ചെയ്തത്. വനിതാകമ്മീഷന്‍ അംഗങ്ങളുടെ എണ്ണം കുറച്ചാല്‍ എല്ലാപ്രവര്‍ത്തനങ്ങളും തകരാറിലാകുമെന്നും ബീന പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X