തീവ്രവാദികളെ ഇന്ത്യയ്ക്ക് കൈമാറില്ല: മുഷാറഫ്
ഇസ്ലാമബാദ് : ഇന്ത്യയാവശ്യപ്പെട്ട 20 തീവ്രവാദികളെയും ഇന്ത്യയ്ക്ക് കൈമാറില്ലെന്ന് മുഷാറഫ്. എന്നാല്‍ അവരെ പാകിസ്ഥാനിലെ നിയമമനുസരിച്ച് വിചാരണ ചെയ്യും.
മന്ത്രിസഭയുടെയും സുരക്ഷാ കൗണ്‍സിലിന്റെയും സംയുക്തയോഗത്തിനു ശേഷം പാക് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തതാണ് ഈ വിവരം. ആരെയും ഇന്ത്യയ്ക്കു കൈമാറുന്ന പ്രശ്നമില്ലെന്ന് പാക് പ്രസിഡന്റ് പ്രസ്താവിച്ചു. തെളിവുകള്‍ പരിശോധിച്ച് അവര്‍ക്കെതിരെ ഇസ്ലാമബാദ് നടപടിയെടുക്കും.
ഡിസംബര്‍ 13ലെ അക്രമത്തില്‍ പാകിസ്താനിലുളള ആര്‍ക്കെങ്കിലും പങ്കുണ്ടെന്ന് തെളിയിക്കേണ്ടത് ഇന്ത്യയുടെ ചുമതലയാണെന്ന് പാക് വിദേശകാര്യ വക്താവ് അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications