ബിഎസ്എന്‍എല്‍ മൊബൈല്‍ ജൂലായില്‍
തിരുവനന്തപുരം: ഈ വര്‍ഷം ജൂലായില്‍ ബിഎസ്എന്‍എല്‍ കേരളത്തില്‍ മുഴുവന്‍ സെല്ലുലാര്‍ കണക്ഷനുകള്‍ നല്കും. ജനവരി നാല് വെള്ളിയാഴ്ച ബിഎസ്എന്‍എല്‍ ജനറല്‍ മാനേജര്‍ പി.പി. രാമചന്ദ്രന്‍ തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം.
മൊബൈല്‍ കണക്ഷന്‍ നല്കാന്‍ വേണ്ട അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കാന്‍ മോട്ടറോള കമ്പനിക്ക് കരാര്‍ നല്കിയിട്ടുണ്ട്. 1.25 ലക്ഷം മൊബൈല്‍ കണക്ഷന്‍ നല്കാന്‍ വേണ്ട സൗകര്യങ്ങളാണ് മോട്ടറോള സ്ഥാപിക്കുക. 792കോടി രൂപ ഇതിന് ചെലവ് വരും.
ഈ വര്‍ഷം തന്നെ തിരുവനന്തപുരത്ത് ആയിരം കണക്ഷനുകള്‍ നല്കിയിട്ടുണ്ട്. കൊച്ചിയില്‍ 3000 കണക്ഷനുകള്‍ നല്കി. ഫോണ്‍ നിരക്ക് സംബന്ധിച്ച് ഇപ്പോഴൊന്നും പറയാനാവില്ലെന്നും രാമചന്ദ്രന്‍ പറഞ്ഞു.












Click it and Unblock the Notifications