കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാങ്ക് പണിമുടക്ക് തുടങ്ങി

  • By Staff
Google Oneindia Malayalam News

മുംബെ : സ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് ബാങ്കിന്റെ തൊഴിലാളി വിരുദ്ധ നടപടികളില്‍ പ്രതിഷേധിച്ച് ആറുലക്ഷം ബാങ്ക് ഉദ്യോഗസ്ഥര്‍ രാജ്യവ്യാപകമായി സമരമാരംഭിച്ചു.

അഖിലേന്ത്യാ ബാങ്ക് എംപ്ലോയീസ് അസോസിയേഷനാണ് ഏകദിന സമരത്തിന് ആഹ്വാനം ചെയ്തത്. സമരത്തിന്റെ ഭാഗമായി വിവിധ സംസ്ഥാനങ്ങളില്‍ ബാങ്ക് ജീവനക്കാരുടെ പ്രകടനം നടന്നു.

പൊതുമേഖലയിലും സ്വകാര്യ മേഖലയിലും എല്ലാ ബാങ്കുകളിലെയും പ്രവര്‍ത്തനം സ്തംഭിച്ചതായി എംപ്ലോയീസ് യൂണിയന്‍ പ്രസിഡന്റ് പറഞ്ഞു. ക്ലാസ് ഫോര്‍, ക്ലാസ് ത്രീ ജിവനക്കാരടക്കം പണിമുടക്കില്‍ പങ്കെടുക്കുന്നു. ബാങ്കുകളിലെ ക്ലറിക്കല്‍ ജോലികള്‍ തടസ്സപ്പെട്ടു. അതേ സമയം ഐഎന്‍ടിയുസിയുടെ നേതൃത്വത്തിലുള്ള യൂണിയന്‍ സമരത്തിനില്ലെന്ന് അറിയുന്നു. ശിവസേനയുടെ ബാങ്കുകളിലും പണിമുടക്കില്ല.

റിസര്‍വ് ബാങ്കിലെയും പ്രവര്‍ത്തനങ്ങള്‍ തടസപ്പെട്ടതായി ബാങ്ക് വൃത്തങ്ങള്‍ അറിയിച്ചു. ജീവനക്കാരെ പിരിഞ്ഞുപോകാന്‍വേണ്ടി ചട്ടങ്ങള്‍ക്ക് വിരുദ്ധമായി വിദേശബാങ്കുകള്‍ സംസ്ഥാനാന്തര സ്ഥലംമാറ്റങ്ങള്‍ നടത്തി പീഡിപ്പിക്കുകയാണെന്ന് ബാങ്ക് എംപ്ലോയീസ് യൂണിയന്‍ നേതാക്കള്‍ കുറ്റപ്പെടുത്തി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X