ഇന്ത്യ-പാക് സൈബര്‍യുദ്ധം തുടങ്ങി
ദില്ലി : ഇന്ത്യയിലേയും പാകിസ്ഥാനിലേയും രാജ്യരക്ഷാപ്രാധാന്യമുള്ള അതിപ്രധാനവെബ്സൈറ്റുകള്‍ തകര്‍ക്കാര്‍ ഇരുരാജ്യങ്ങളിലേയും വെബ്സൈറ്റ് ഭേദകര്‍( ഹാക്കര്‍മാര്‍) ശ്രമം തുടങ്ങി. ഫലത്തില്‍ ഇരുരാജ്യങ്ങളും തമ്മില്‍ സൈബര്‍ യുദ്ധം തുടങ്ങിക്കഴിഞ്ഞെന്ന് ഇന്റലിജന്‍സ് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നു.
ഇന്ദിരാഗാന്ധി സെന്റര്‍ ഫോര്‍ അറ്റോമിക് റിസര്‍ച്ച്, ന്യൂക്ലിയര്‍ സയന്‍സ് സെന്റര്‍, ഭാഭാ അറ്റോമിക് റിസര്‍ച്ച് സെന്റര്‍(ബാര്‍ക്ക്) തുടങ്ങിയ ഇന്ത്യയുടെ അതിപ്രധാനസ്ഥാപനങ്ങളുടെ വെബ്സൈറ്റുകള്‍ തകര്‍ക്കാനാണ് പാക് വെബ്സൈറ്റ് ഭേദകരുടെ ശ്രമം. ഇവ മൂന്നും മുന്‍കാലങ്ങളില്‍ ഭേദിക്കപ്പെട്ടിട്ടുണ്ട്.
സര്‍വ സന്നാഹത്തോടും കൂടിയാണ് പുതു തലമുറയിലെ വിദഗ്ധ പരിശിലനം നേടിയ ഹാക്കര്‍മാര്‍ ആക്രമിക്കുക- സുരക്ഷാ ഉദ്യോഗസ്ഥര്‍ പറയുന്നു. ഡിസംബര്‍ 13നു ശേഷം ബാര്‍ക്ക് ഭേദിക്കാന്‍ ഏഴു തവണ ശ്രമം നടന്നതായി അനുമാനിക്കപ്പെടുന്നു.
ഇതുപോലെ ഇന്ത്യന്‍ ഹാക്കര്‍മാര്‍ തങ്ങളുടെ പ്രധാനവെബ്സൈറ്റുകള്‍ തകര്‍ക്കാന്‍ ശ്രമം നടത്തുന്നതായി പാകിസ്ഥാനും ആരോപിച്ചിരുന്നു.


Click it and Unblock the Notifications