കര്‍ശന നടപടി സ്വീകരിക്കും: മുഖ്യമന്ത്രി
തിരുവനന്തപുരം: മാറാട് കടപ്പുറത്ത് അക്രമസംഭവങ്ങള്‍ നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി അറിയിച്ചു.
നിസാര പ്രശ്നങ്ങള്‍ ഊതിവീര്‍പ്പിച്ച് അതിന് സാമുദായിക പരിവേഷം നല്‍കി മുതലെടുക്കുന്ന പ്രവണത സംസ്ഥാനത്ത് വര്‍ധിച്ചുവരികയാണെന്ന് ജനവരി നാല് വെള്ളിയാഴ്ച പുറപ്പെടുവിച്ച വാര്‍ത്താക്കുറിപ്പില്‍ മുഖ്യമന്ത്രി പറഞ്ഞു.
അക്രമത്തില്‍ പരിക്കേറ്റവര്‍ക്കും മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്കും അടിയന്തിര സഹായം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
മാറാട് കടപ്പുറത്തെ സ്ഥിതിഗതികള്‍ ശാന്തമാക്കുന്നതിന് നേതൃത്വം നല്‍കാന്‍ പരിഹരിക്കാന്‍ മന്ത്രിമാരായ കുഞ്ഞാലിക്കുട്ടിയെയും കെ. ശങ്കരനാരായണനെയും നിയോഗിച്ചിട്ടുണ്ട്.












Click it and Unblock the Notifications