ബേപ്പൂരില്‍ സംഘട്ടനം: മരണം അഞ്ചായി
കോഴിക്കോട്: ബേപ്പൂരിനടുത്ത മാറാട് കടപ്പുറത്ത് ജനവരി മൂന്ന് വ്യാഴാഴ്ച രാത്രി ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘട്ടനത്തില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി.
മാറാട് തെക്കെത്തൊടി കൃഷ്ണന്റെ മകന് സുജിത്ത് (22), അരക്കിണര്‍ പി.പി. ഹൗസില്‍ കുഞ്ഞിക്കോയ (40), മാറാട് ചട്ടികതൊടി കുഞ്ഞുമോന് (65), പള്ളിത്തുടി യൂനസ്, മാറേടത്ത് തെക്കേവീട്ടില്‍ അബൂബക്കര്‍ എന്നിവരാണ് മരിച്ചത്.
നിസ്സാരമായ ഒരു പ്രശ്നത്തിന്റെ പേരിലുണ്ടായ വാക്കുതര്‍ക്കമാണ് അഞ്ച് പേരുടെ മരണത്തിന് കാരണമായ അക്രമ സംഭവങ്ങള്‍ക്ക് വഴിവെച്ചത്. മാറാട് ബീച്ചില്‍ നടന്ന പുതുവത്സരാഘോഷത്തിനിടെ ഒരു പെണ്‍കുട്ടിയുടെ മേല്‍ ആണ്‍കുട്ടി തട്ടിയ സംഭവമാണ് പ്രശ്നങ്ങള്‍ക്ക് കാരണമായത്. വാക്കേറ്റം മൂര്‍ച്ചിച്ചതോടെ അത് തീവെപ്പിലും ഏറ്റുമുട്ടലിലും കലാശിച്ചു.
പരിക്കേറ്റ ഇരുപതോളം പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. എട്ട് വീടുകള്‍ പൂര്‍ണമായും കത്തിനശിച്ചു. വള്ളങ്ങളും ബോട്ടുകളും നശിപ്പിക്കപ്പെട്ടു. ബേപ്പൂര്‍, നടക്കാവ്, ഫറോക്ക്, കുന്ദമംഗലം, കുറ്റ്യാടി, നാദാുപുരം എന്നീ പൊലീസ് സ്റേഷനുകളുടെ പരിധിയില്‍ വരുന്ന പ്രദേശങ്ങളില്‍ രണ്ടു ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications