കോഴിക്കോഴ: കോണ്‍ഗ്രസിനുള്ളില്‍ എതിര്‍പ്പ്
തിരുവനന്തപുരം: കോഴിവിവാദത്തെക്കുറിച്ച് കോണ്‍ഗ്രസിനുള്ളില്‍ ഭിന്നസ്വരം. ആര്യാടന്‍ മുഹമ്മദുള്‍പ്പെടെ അഞ്ച് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ധനമന്ത്രി ശങ്കരനാരായണനെതിരെ ജനവരി നാല് വെള്ളിയാഴ്ച തുറന്ന അഭിപ്രായപ്രകടനം നടത്തിയത് കോഴിക്കോഴയെ വീണ്ടും ചൂടുപിടിപ്പിച്ചിരിക്കുകയാണ്.
അഴിമതിയാരോപണത്തിന് വിധേയനായ മന്ത്രി ശങ്കരനാരായണനെ മാറ്റിനിര്‍ത്തി അന്വേഷണം നടത്തണമെന്നാണ് അഞ്ച് കോണ്‍ഗ്രസ് എംഎല്‍എമാരും ആവശ്യപ്പെട്ടത്. വെള്ളിയാഴ്ച ഒരു സ്വകാര്യചാനലിനോടാണ് കോണ്‍ഗ്രസ്എംഎല്‍എമാര്‍ അഭിപ്രായം വെട്ടിത്തുറന്നുപറഞ്ഞത്.
ആര്യാടന്‍ മുഹമ്മദിന് പുറമെ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, എംപി ഗംഗാധരന്‍, കെ.സി. വേണുഗോപാല്‍, പ്രതാപവര്‍മ്മതമ്പാന്‍ എന്നിവരാണ് ഈ അഭിപ്രായം പ്രകടിപ്പിച്ചത്. ഗ്രൂപ്പുസമ്മര്‍ദ്ദത്തിനതീതമായി ഇക്കാര്യം മുഖ്യമന്ത്രി ആന്റണി അന്വേഷിക്കണമെന്ന് നേരത്തെയും പ്രതാപവര്‍മ്മതമ്പാന്‍ ആവശ്യപ്പെട്ടിരുന്നു.
കോഴിക്കോഴ സര്‍ക്കാരിന്റെ പ്രതിച്ഛായക്ക് മങ്ങലേല്പിച്ചിരിക്കുകയാണെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ ആരോപിച്ചു.












Click it and Unblock the Notifications