തൃശൂരില്‍ നിരോധനാജ്ഞ
തൃശൂര്‍: ബേപ്പൂരിലെ സംഘര്‍ഷം കണക്കിലെടുത്ത് മുന്‍കരുതലെന്ന നിലയ്ക്ക് തൃശൂരില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചു. ജനവരി നാല് വെള്ളിയാഴ്ച തൃശൂര്‍ ജില്ലാ പൊലീസ് സൂപ്രണ്ടാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
അക്രമം പടരാതിരിക്കാനാണ് ഈ മുന്‍കരുതലെന്ന് പൊലീസ് സൂപ്രണ്ട് അറിയിച്ചു. പൊലീസ്നിയമം 19 അനുസരിച്ചാണ് നിരോധനാജ്ഞ.
ആളുകള്‍ കൂട്ടം കൂടുന്നതും പൊതുയോഗം, പ്രകടനം എന്നിവയും നിരോധിച്ചിട്ടുണ്ട്. ഏതെങ്കിലും പരിപാടികള്‍ക്ക് മൈക്കോ വാദ്യോപകരണങ്ങളോ ഉപയോഗിക്കണമെങ്കില്‍ ജില്ലാ സൂപ്രണ്ടിന്റെ മുന്‍കൂര്‍ അനുമതി വാങ്ങിയിരിക്കണം.
ഇന്റലിജന്‍സ് ഡിജിപി ഹോര്‍മിസ് തരകന്റെ നിര്‍ദേശപ്രകാരമാണ് തൃശൂര്‍ ജില്ലാ പൊലീസ് സൂപ്രണ്ട് നിരോധനാജ്ഞ പുറപ്പെടുവിച്ചത്.












Click it and Unblock the Notifications