ഗ്രാമീണര്‍ക്കായി 111 കോടി
തിരുവനന്തപുരം: ഗ്രാമപ്രദേശങ്ങളിലെ പാവപ്പെട്ടവര്‍ക്ക് തൊഴിലും ഭക്ഷണവും നല്‍കുന്നതിനുള്ള കേന്ദ്ര പദ്ധതി പ്രകാരം അടുത്ത മൂന്ന് മാസത്തിനുള്ളില്‍ കേരളത്തില്‍ 111 കോടി അധികമായി ചെലവിടും.
തദ്ദേശ സ്വയം ഭരണ മന്ത്രി ചെര്‍ക്കളം അബ്ദുള്ളയും ഗ്രാമ വികസന മന്ത്രി സി. എഫ്. തോമസും സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
90 കോടി രൂപയാണ് കേന്ദ്രം തരുന്നത്. ഇതിന്റെ നാലിലൊന്ന് സംസ്ഥാനം ചെലവിടണം. ഭക്ഷ്യധാന്യങ്ങള്‍ കേന്ദ്രം പൂര്‍ണമായും തരും.
ഫണ്ടിന്റെ 20 ശതമാനം ജില്ലാ പഞ്ചായത്തുകള്‍ക്കും 30 ശതമാനം ബ്ലോക്ക് പഞ്ചായത്തുകള്‍ക്കും 50 ശതമാനം ഗ്രാമ പഞ്ചായത്തുകള്‍ക്കും നല്‍കും.












Click it and Unblock the Notifications