കൊപ്ര സംഭരണം: 130 കോടിയുടെ അഴിമതി നടന്നു
തിരുവനന്തപുരം: കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കൊപ്ര ംഭരണവുമായി ബന്ധപ്പെട്ട് 130 കോടിയുടെ അഴിമതി നടന്നിട്ടുണ്ടെന്ന് കൃഷിമന്ത്രി കെ. ആര്‍. ഗൗരിയമ്മ.
281 കോടിയുടെ കൊപ്ര സംഭരണത്തിലാണ് ഈ അഴിമതിയുണ്ടായത്. കൊപ്ര സംഭരിച്ചതും വിറ്റതും സംബന്ധിച്ച ഫയല്‍ സെക്രട്ടറിയേറ്റില്‍ കാണാനില്ല. കാര്‍ഷിക വിലനിര്‍ണയ കമ്മിഷന്‍ ചെയര്‍മാന്‍ പ്രൊഫ. തോമസ് വര്‍ഗീസിന്റെ നിയമന സംബന്ധനമായ ഫയലും കാണാനില്ല. ഇതു സംബന്ധിച്ച് അന്വേഷണം നടത്താന്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കൊപ്ര സംഭരണത്തിന് വേണ്ട തയ്യാറെടുപ്പുകള്‍ നടന്നുവരികയാണെന്ന് ഗൗരിയമ്മ ഡിസംബര്‍ മൂന്ന് വ്യാഴാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇപ്പോള്‍ പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്‍ അഴിമതി ആരോപിക്കുന്നത് ഇല്ലാത്ത കൊപ്ര സംഭരണത്തിന്റെ പേരിലാണ്.
ക്വിന്റലിന് 3300 രൂപ എന്ന നിരക്കിലായിരിക്കും കൊപ്ര സംഭരിക്കുകയെന്ന് മന്ത്രി അറിയിച്ചു.












Click it and Unblock the Notifications