പുതിയ മദ്യനയം അടുത്തയാഴ്ച
തിരുവനന്തപുരം: അടുത്തയാഴ്ച ചേരുന്ന യുഡിഎഫ് യോഗം മദ്യനയം സംബന്ധിച്ച് അന്തിമതീരുമാനമെടുക്കും. ഇപ്പോഴത്തെ കള്ള്വില്പനരംഗത്തെ കുറവുകളും പരാതികളും പരിഹരിച്ചുകൊണ്ടുള്ളതായിരിക്കും പുതിയ മദ്യനയമെന്ന് കഴിഞ്ഞദിവസം ഉമ്മന്‍ചാണ്ടി വ്യക്തമാക്കിയിരുന്നു.
പക്ഷെ യുഡിഎഫിനെ സംബന്ധിച്ചിടത്തോളം തീരുമാനം ഏതായാലും കുറെപ്പേരെ പിണക്കേണ്ടിവരുമെന്നതാണ് അവസ്ഥ. കള്ള്ഷാപ്പുകള്‍ വീണ്ടും അബ്കാരികള്‍ക്ക് ലഭിക്കത്തക്കവിധം വ്യക്തികള്‍ക്ക് ലേലംചെയ്തുകൊടുക്കാനുള്ള തീരുമാനമെടുത്താല്‍ ബിഷപ്പുമാരും പ്രതിപക്ഷവുമടക്കം വലിയൊരു വിഭാഗത്തിന്റെ എതിര്പ്പിനെനേരിടേണ്ടിവരും. കള്ള്ഷാപ്പുകള്‍ വ്യക്തികളെ ഏല്പിച്ചാല് പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് കഴിഞ്ഞദിവസവും ബിഷപ്പ് സൂസപാക്യം വ്യക്തമാക്കിയിരുന്നു. വി.എം. സുധീരനെപ്പോലുള്ള തിരുത്തല്‍ ശക്തികള്‍ കോണ്‍ഗ്രസിനകത്തും എതിര്‍പ്പിന്റെ ശബ്ദമുയര്‍ത്തും.
മറിച്ച് കള്ള്ഷാപ്പുകള്‍ അബ്കാരികളില് തിരിച്ചുചെല്ലാത്ത അവസ്ഥയുണ്ടായാല്‍ വെള്ളാപ്പള്ളിയടക്കമുള്ള അബ്കാരിലോബിയില് നിന്നും സര്‍ക്കാരിന് എതിര്പ്പുനേരിടേണ്ടിവരും. കഴിഞ്ഞതിരഞ്ഞെടുപ്പിനു മുന്നോടിയായി കോണ്‍ഗ്രസ് രഹസ്യമായി അബ്കാരികള്‍ക്ക് നല്കിയ വാഗ്ദാനത്തിന്റെ ലംഘനംകൂടിയായിരിക്കും അത്. ഇതും കോണ്‍ഗ്രസിനകത്ത് പുതിയ ഉരുള്പ്പൊട്ടലുകളുണ്ടാകും.
ഇപ്പോള്‍ തന്നെ കോഴിക്കോഴയും വര്ീയകലാപങ്ങളും പൊലീസ്ഭീകരതയും മൂലം പ്രതിച്ഛായതകര്ന്നുകൊണ്ടിരിക്കുന്ന ആന്റണിസര്ക്കാര് തല്ക്കാലം അബ്കാരികളെ വെറുപ്പിച്ചാലും ഭൂരിഭാഗം അംഗീകരിക്കുന്ന ഒരു മദ്യനയമായിരിക്കും കൈക്കൊള്ളുകയെന്ന് കരുതുന്നു.
തല്ക്കാലം ഭരണത്തിനാകെ ഭീഷണിയാകാത്ത തരത്തില്‍ വലിയൊരു ബഹുജനപ്രക്ഷോഭത്തെ ഇല്ലാതാക്കാനായിരിക്കും ആന്റണിസര്ക്കാര് ശ്രമിക്കുകയെന്നും അറിയുന്നു. സമ്പൂര്‍ണ്ണമദ്യനിരോധനം ഘട്ടംഘട്ടമായി നടപ്പിലാക്കുകയെന്ന ലക്ഷ്യത്തോടെയുള്ള നടപടികളായിരിക്കും സര്‍ക്കാര്‍ കൈക്കൊള്ളുകയെന്ന് ഉമ്മന്‍ചാണ്ടി കഴിഞ്ഞദിവസം നടത്തിയ പ്രസ്താവന സര്‍ക്കാര്‍ ഈ വഴിക്കുനീങ്ങുമെന്നതിന്റെ സൂചനയാണ്.
-
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദേശീയപാത 66 ലെ യാത്ര ഇനി സുഗമാകും; വരാപ്പുഴ പാലം മെയ് മാസം തുറക്കും -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
പശ്ചിമ കൊച്ചിയുടെ തലവര മാറും; നിര്‍ണായക ചുവടുവയ്പ്പുമായി കൊച്ചി വാട്ടര്‍ മെട്രോ: ടെന്‍ഡര്‍ വിളിച്ചു -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
പേരൂര്‍ക്കട ഫ്ലൈഓവര്‍, വട്ടിയൂര്‍ക്കാവ് റോഡ് ആന്‍ഡ് ജംഗ്ഷന്; കുരുക്കഴിഞ്ഞു, നിര്‍മാണം തുടങ്ങി -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ












Click it and Unblock the Notifications