ധനമന്ത്രിയുടെ വാദം കളളമെന്ന് ആരോപണം
തിരുവനന്തപുരം : കോഴിക്കമ്പനികള്‍ക്ക് നികുതിയിളവ് നല്‍കിയത് താനറിയാതെയാണെന്ന ധനമന്ത്രിയുടെ വാദം കളളമാണെന്ന് ആരോപണം. ഇതു സംബന്ധിച് നവംബര്‍ 17ന് ഉമ്മന്‍ചാണ്ടിയും ധനമന്ത്രിയും തമ്മില്‍ സംസാരിച്ചിരുന്നതായി കോഴിക്കര്‍ഷകരുടെ സംഘടനാ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ വെളിപ്പെടുത്തി. തീരുമാനം പിന്‍വലിക്കണമെന്ന നിവേദനം സമര്‍പ്പിക്കാന്‍ ചെന്ന തങ്ങളോട്, ഫയല്‍ മന്ത്രി കണ്ടു; ഇനി തനിക്കൊന്നും ചെയ്യാന്‍ കഴിയില്ല എന്ന മറുപടിയാണ് ഉമ്മന്‍ ചാണ്ടി പറഞ്ഞതെന്ന് അവര്‍ പറയുന്നു.
ഇതു സംബന്ധിച്ച ഫയല്‍ താന്‍ കണ്ടിച്ചില്ലെന്നാണ് ജനവരി 3 നു നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ധനമന്ത്രി അവകാശപ്പെട്ടത്. ധനമന്ത്രിയുമായി ഈ പ്രശ്നം ചര്‍ച്ച ചെയ്തെന്ന് ജനവരി 2 ന്റെ വാര്‍ത്താ സമ്മേളനത്തില്‍ ഉമ്മന്‍ചാണ്ടി സമ്മതിക്കുകയും ചെയ്തിരുന്നു. ഉമ്മന്‍ചാണ്ടിയുമായി പല കാര്യങ്ങളും ചര്‍ച്ച ചെയ്യുമെന്നാണ് ഇതേക്കുറിച്ച് ധനമന്ത്രി പ്രതികരിച്ചത്.
അന്യസംസ്ഥാനങ്ങളിലെ കോഴിക്കമ്പനികള്‍ക്ക് നികുതിയിളവിന് അര്‍ഹതയുണ്ടെന്ന് ധനമന്ത്രി വിശദീകരിച്ചതായി ഉമ്മന്‍ചാണ്ടി തങ്ങളോട് പറഞ്ഞുവെന്നാണ് കര്‍ഷകസംഘടനാ ഭാരവാഹികള്‍ അവകാശപ്പെടുന്നത്. മുമ്പ് മന്ത്രിയായിരുന്ന സമയത്തും ശങ്കരനാരായണന് തമിഴ്നാട്ടിലെ വന്‍കിട കമ്പനികളുമായി ബന്ധമുണ്ടായിരുന്നെന്ന് അവര്‍ ആരോപിച്ചു












Click it and Unblock the Notifications