കോഴിക്കോഴ: നടപടി അന്വേഷണത്തിന് ശേഷം
തിരുവനന്തപുരം: കോഴിക്കോഴ സംബന്ധിച്ച കേസില്‍ കൂടുതല്‍ നടപടികള്‍ ഇപ്പോള്‍ ഉത്തരവിട്ട അന്വേഷണത്തിന് ശേഷം മാത്രമെന്ന് മുഖ്യമന്ത്രി എ കെ ആന്റണി വ്യക്തമാക്കി.ധനകാര്യമന്ത്രി യുടെ നേതൃത്ത്വത്തില്‍ അന്വേഷണം നടത്താന്‍ തീരുമാനിച്ചത് മന്ത്രസഭായോഗമാണ്. അത് മാറ്റാന്‍ ഉദ്ദേശമില്ല. ദില്ലിയില്‍ നിന്ന് എത്തിയ മുഖ്യമന്ത്രി വിമാനത്താവളത്തില്‍ വാര്‍ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു.
വിവാദമായ നികുതി സംബന്ധിച്ച തീരുമാനം പിന്‍വലിച്ചിട്ടുണ്ട്. പിന്‍വലിച്ച ഉത്തരവ് നടപ്പിലായിരുന്നതുകൊണ്ട് കേരളത്തിന് ഒരു രൂപ പോലും നികുതി ഇനത്തില്‍ നഷ്ടപ്പെട്ടില്ലെന്ന് മുഖ്യമന്ത്രി അവകാശപ്പെട്ടു.
കേരളത്തില്‍ പാട്ടത്തിന് സ്ഥലമെടുത്ത് കോഴികൃഷി നടത്തുന്ന മറ്റുസംസ്ഥാനങ്ങളിലെ കോഴി കമ്പനികള്‍ക്ക് നികുതി ഇളവ് നല്‍കുന്നതായിരുന്നു വിവാദ വിഷയമായത്.
തെറ്റെന്ന് കാണുന്ന എന്തും തിരുത്താന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് ആന്റണി പറഞ്ഞു. ഈ സര്‍ക്കാരിനുള്ളത് എല്‍ ഡി എഫ് സര്‍ക്കാരിന്റെ പ്രവര്‍ത്തന രീതിയല്ല.












Click it and Unblock the Notifications