കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാറാട് : സമാധാനം സ്ഥാപിക്കുക ലക്ഷ്യം

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: കലാപം നടന്ന മാറാട് കടലോര പ്രദേശത്ത് സമാധാനം പുനസ്ഥാപിക്കുകയാണ് സര്‍ക്കാറിന്റെ ആദ്യ ലക്ഷ്യമെന്ന് മുഖ്യമന്ത്രി എ കെ ആന്റണി.

മാറാട് കലാപം ഉണ്ടായതിനെതുടര്‍ന്ന് ദില്ലി സന്ദര്‍ശനം ചുരുക്കി കേരളത്തില്‍ എത്തിയ മുഖ്യമന്ത്രി വിമാനത്താവളത്തില്‍ വാര്‍ത്താ ലേഖകരോട് സംസാരിക്കുകയാണ്. പല സംഘടനകളും സാഹചര്യം മുതലെടുക്കുകയായിരുന്നെന്ന് ആന്റണി അഭിപ്രായപ്പെട്ടു. മത നിരപേക്ഷ സംഘടനകളെന്ന് പറയുന്നവര്‍ പോലും ഈ സാഹചര്യം മുതലെടുത്തു.

മാറാട് പ്രദേശത്ത് ഏറെക്കുറെ സമാധാനം പുനസ്ഥാപിക്കാനായിട്ടുണ്ടെന്ന് പൊലീസ് അധികൃതര്‍ വ്യക്തമാക്കി. എന്നാലും മിന്നല്‍ പട ഒരാഴ്ചകൂടി തുടരും.

സമാധാനം നിലനിറുത്താനായി ജനവരി അഞ്ച് ശനിയാഴ്ച അഖിലകക്ഷിയോഗം നടന്നിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X