കോഴി നികുതി: വിവാദ ഉത്തരവ് റദ്ദാക്കി
തിരുവനന്തപുരം: വിവാദത്തിന് വഴിതെളിച്ച കോഴി നികുതി സംബന്ധിച്ച ഉത്തരവ് സര്‍ക്കാര്‍ റദ്ദാക്കി. വാണിജ്യ കമ്മിഷണര്‍ പുറപ്പെടുവിച്ച ഉത്തരവ് റദ്ദാക്കിക്കൊണ്ട് സര്‍ക്കാരാണ് ഉത്തരവ് ഇറക്കിയത്.
നിയമവകുപ്പിന്റെ അനുമതി ലഭിച്ചതിനെ തുടര്‍ന്ന് ജനവരി നാല് വെള്ളിയാഴ്ച വൈകുന്നേരമാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. സംസ്ഥാനത്തിന് പുറത്തു നിന്നുള്ള കോഴി കര്‍ഷര്‍ക്കും നികുതി ഇളവ് ബാധകമാക്കുന്ന ഉത്തരവ് റദ്ദാക്കുമെന്ന് നേരത്തെ ധനകാര്യമന്ത്രി കെ. ശങ്കരനാരായണന്‍ അറിയിച്ചിരുന്നു.
കോഴികര്‍ഷകര്‍ക്ക് അനുവദിച്ചിരുന്ന നികുതിയിളവ് സംസ്ഥാനത്ത് പാട്ടത്തിന് ഭൂമിയെടുത്ത് കോഴികൃഷി നടത്തുന്നവര്‍ക്കും ബാധകമാക്കുന്നതായിരുന്നു കമ്മിഷണറുടെ ഉത്തരവ്. സര്‍ക്കാര്‍ പുതിയ ഉത്തരവ് പുറപ്പെടുവിച്ചതോടെ പാട്ടത്തിന് ഭൂമിയെടുത്ത് കൃഷിനടത്തുന്നവര്‍ക്ക് നികുതിയിളവ് ലഭിക്കില്ല.












Click it and Unblock the Notifications