പാര്‍ട്ടി രൂപീകരിക്കാന്‍ ജാനുവിന് ആലോചന
പത്തനംതിട്ട: ആദിവാസികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി ഒരു രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നതിനെ കുറിച്ച് ആലോചിച്ചുവരികയാണെന്ന് ആദിവാസി നേതാവ് സി. കെ. ജാനു സൂചിപ്പിച്ചു.
വിശാലാടിസ്ഥാനത്തിലുള്ള ഒരു ആദിവാസി-ദളിത് മുന്നണി രൂപീകരിക്കാനാണ് താനുദ്ദേശിക്കുന്നതെന്ന് വാര്‍ത്താ സമ്മേളനത്തില്‍ ജാനു വ്യക്തമാക്കി. ഫെബ്രുവരി 16, 17തീയികളില്‍ എറണാകുളത്ത് നടക്കുന്ന യോഗത്തില്‍ ഇതുസംബന്ധിച്ച അന്തിമ തീരുമാനമുണ്ടാവും.
പല ദളിതരും തങ്ങളുടെ പ്രശ്നങ്ങളെ കുറിച്ചുള്ള പരാതിയുമായി തന്നെ സമീപിച്ചിരുന്നു. പാര്‍ട്ടി രൂപീകരണത്തെ കുറിച്ച് ആലോചിക്കാന്‍ കാരണമായത് ഇതാണ്.
യോഗത്തില്‍ ഭൂരഹിത ആദിവാസികള്‍ക്ക് ഭൂമി നല്‍കുന്നതിന് സര്‍ക്കാര്‍ കൈകൊണ്ട നടപടികളെ കുറിച്ച് ചര്‍ച്ച ചെയ്യും.
ആദിവാസികള്‍ക്കുള്ള ഭൂമി കണ്ടെത്തുന്നതിന് വനം വകുപ്പ് തടസങ്ങള്‍ സൃഷ്ടിക്കുകയാണ്. വനം വകുപ്പ് കൂടുതല്‍ പ്രശ്നങ്ങളുണ്ടാക്കുകയാണെങ്കില്‍ വകുപ്പിനെതിരെ ശക്തമായ പ്രക്ഷോഭം നടത്തും.
ആദിവാസികള്‍ക്ക് ഭൂമി നല്‍കുന്നതിന് കുറഞ്ഞത് ഒന്നു മുതല്‍ രണ്ട് വര്‍ഷം വരെ വേണ്ടിവരും. പത്തനംതിട്ട ജില്ലയിലെ ഭൂരഹിത ആദിവാസികള്‍ക്ക് ഭൂമി വിതരണം ചെയ്യുന്നതിന് അധികൃതര്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കുന്നില്ലെന്ന് ജാനു ആരോപിച്ചു.












Click it and Unblock the Notifications