കോഴിക്കോഴ: നടപടി വേണമെന്ന് കരുണാകരന്‍
തിരുവനന്തപുരം: കോഴിക്കോഴ വിവാദത്തില്‍ കുറ്റക്കാരായവര്‍ക്കെതിരെ മുഖ്യമന്ത്രി നടപടി സ്വീകരിക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. കരുണാകരന്‍ ആവശ്യപ്പെട്ടു.
വിവാദത്തില്‍ കുറ്റക്കാരനാണെന്ന് ആരോപിക്കപ്പെട്ട ധനമന്ത്രിയെ തന്നെ ഇതുസംബന്ധിച്ച അന്വേഷണത്തിന്റെ ചുമതല ഏല്പിച്ചത് ഉള്‍കൊള്ളാനാവുന്നില്ലെന്ന് ജനവരി അഞ്ച് ശനിയാഴ്ച കരുണാകരന്‍ പറഞ്ഞു.
ധനമന്ത്രി ശങ്കരനാരായണനെ മന്ത്രിസഭയില്‍ നിന്ന് മാറ്റിനിര്‍ത്തി അന്വേഷണം നടത്തണോയെന്നതിനെ കുറിച്ച് മുഖ്യമന്ത്രിയാണ് തീരുമാനമെടുക്കേണ്ടത്. നടപടി സ്വീകരിച്ചില്ലെങ്കിര്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തേണ്ടിവരുമെന്നും കരുണാകരന്‍ വ്യക്തമാക്കി.
ഇപ്പോള്‍ നടക്കുന്ന വര്‍ഗീസ സംഘര്‍ഷങ്ങളെ കുറിച്ച് തനിക്ക് പലതും പറയാനുണ്ടെങ്കിലും ഇപ്പോള്‍ ഒന്നും പറയുന്നില്ലെന്ന് കരുണാകരന്‍ പറഞ്ഞു.












Click it and Unblock the Notifications