മഹര്‍ഷി കൃഷ്ണകുമാര്‍ജി മുംബൈയില്‍
മുംബൈ: മഹര്‍ഷി മഹാകവി ഗുരുശ്രീ കൃഷ്ണകുമാര്‍ജി ജനുവരി ആറ് മുതല്‍ 15 വരെ മുംബൈ സന്ദര്‍ശനത്തിനായി എത്തുന്നു.
ശക്തി ബോധി പ്രസ്ഥാനത്തിന്റെയും വിശ്വ ശക്തി സന്നിധാനത്തിന്റെയും സ്ഥാപകനാണ് കൃഷ്ണകുമാര്‍ജി. പന്തള ദാസന്‍ എന്ന പുസ്തകത്തിന്റെ പുനര്‍ പ്രകാശനത്തിനായാണ് ഇദ്ദേഹം മുംബൈ സന്ദര്‍ശിക്കുന്നത്. മകര സംക്രാന്തി ദിവസമായ ജനുവരി 14 നാണ് പുസ്തകത്തിന്റെ പുനര്‍ പ്രകാശനം.
കൃഷ്ണകുമാര്‍ജിയുടെ നേതൃത്ത്വത്തില്‍ ഒട്ടേറെ സാസ്കാരിക പ്രവര്‍ത്തനങ്ങളാണ് മുംബൈയില്‍ കഴിഞ്ഞ 50 വര്‍ഷമായി നടക്കുന്നത്. ഇതിന് സമാനമായ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നടക്കുന്നുണ്ട്.












Click it and Unblock the Notifications