മാതൃഭൂമി: വിധി ആറാഴ്ചത്തേക്ക് സ്റേ ചെയ്തു
കൊച്ചി: മാതൃഭൂമി പത്രത്തിനെതിരായ കോടതിയലക്ഷ്യകേസിലെ വിധി നടപ്പാക്കുന്നത് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ആറ് മാസത്തേക്ക് സ്റേ ചെയ്തു.
ഹൈക്കോടതി വിധിക്കെതിരെ സുപ്രിം കോടതിയില്‍ ഹര്‍ജി നല്‍കാന്‍ സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മാതൃഭൂമി പത്രാധിപര്‍ കെ. ഗോപാലകൃഷ്ണന്‍ നല്‍കിയ ഹര്‍ജിയിന്മേലാണ് വിധി. ജസ്റിസുമാരായ വി. പി. മോഹന്‍കുമാര്‍, കെ. കെ. ദിനേശന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
2000 നവംബര്‍ ഒമ്പതിനും 28നും മാതൃഭൂമി പത്രത്തില്‍ പ്രസിദ്ധീകരിച്ച രണ്ട് റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് കോടതിയലക്ഷ്യ കേസ് ഫയല്‍ ചെയ്തത്.
കെ. ഗോപാലകൃഷ്ണന്‍, മാനേജിംഗ് എഡിറ്റര്‍ പി. വി. ചന്ദ്രന്‍, കൊല്ലം ലേഖകന്‍ വെച്ചൂച്ചിറ മധു എന്നിവര്‍ കുറ്റക്കാരാണെന്നും റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചതിന് പത്രത്തില്‍ ക്ഷമാപണകുറിപ്പ് പ്രസിദ്ധീകരിക്കണമെന്നുമായിരുന്നു കേസില്‍ ഹൈക്കോടതി വിധി.












Click it and Unblock the Notifications