കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കിണറിടിയുന്നതിന് കാരണം ഭൂചലനമല്ല

  • By Staff
Google Oneindia Malayalam News

കൊച്ചി: കേരളത്തിലെ ചില ഭാഗങ്ങളിലുണ്ടായ കിണര്‍ അപ്രത്യക്ഷമാകല്‍ പ്രതിഭാസത്തിന് കാരണം ഭൂചലനമല്ലെന്ന് കേന്ദ്ര ഭൂജല അതോറിറ്റി ചെയര്‍മാന്‍ ഡോ. ഡി. കെ. ഛദ്ദ അറിയിച്ചു.

കിണറുകള്‍ അപ്രത്യക്ഷമായ സംഭവങ്ങളെല്ലാം നടന്നത് ഒരേ ദിവസമല്ല. ഇതു കാണിക്കുന്നത് ഭൂചലനം മൂലമല്ല കിണറുകള്‍ ഇടിഞ്ഞത് എന്നാണ്. വാര്‍ത്താ സമ്മേളനത്തില്‍ ഛദ്ദ പറഞ്ഞു.

കേന്ദ്ര ഭൂമിശാസ്ത്ര വകുപ്പും കേന്ദ്ര, സംസ്ഥാന ഭൂജല വകുപ്പുകളും കിണര്‍ അപ്രത്യക്ഷമാകലിനെ കുറിച്ച് വിശദമായ പഠനം നടത്തിയിരുന്നു. തുടര്‍ച്ചയായ മഴയും കിണര്‍ നിര്‍മിച്ചതിലെ പോരായ്മകളും മറ്റുമാകാം ഈ പ്രതിഭാസത്തിന് കാരണമെന്ന് പഠനം നടത്തിയവര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

കിണറിടിയുന്നത് തടയുന്നതിന് സ്വീകരിക്കേണ്ട മാര്‍ഗങ്ങള്‍ പഠന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. കുറ്റമറ്റ രീതിയില്‍ കിണര്‍ നിര്‍മിക്കുക, കിണര്‍ കുഴിക്കുന്നതിന് മുമ്പ് ജലസംബന്ധമായ പഠനം നടത്തുക എന്നിവയാണ് നിര്‍ദേശങ്ങളില്‍ ചിലതെന്ന് സംസ്ഥാന ഭൂജല വകുപ്പ് ഡയറക്ടര്‍ ഡോ. ബാലചന്ദ്രന്‍ നായര്‍ അറിയിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X