മന്ത്രിസഭയുടെ പ്രവര്‍ത്തനം പോരെന്ന് മന്ത്രി
തിരുവനന്തപുരം : മന്ത്രിസഭയുടെ എട്ടുമാസത്തെ പ്രകടനം പ്രതീക്ഷയ്ക്കൊത്തുയര്‍ന്നില്ലെന്ന് മന്ത്രിയുടെ കുമ്പസാരം. ടൂറിസം മന്ത്രി പ്രൊ.കെ.വി തോമസാണ് യുഡിഎഫ് മന്ത്രിസഭ പ്രതീക്ഷിച്ച നിലവാരം പുലര്‍ത്തുന്നില്ലെന്ന് പരസ്യമായി സമ്മതിച്ചത്.
വാര്‍ത്താ സമ്മേളനത്തിലാണ് മന്ത്രി തന്റെ അഭിപ്രായം തുറന്നു പറഞ്ഞത്. നിലവാരത്തകര്‍ച്ചയ്ക്ക് ഒട്ടേറെ കാരണങ്ങളുണ്ട്. ഒഴിഞ്ഞ ഖജനാവും സംസ്ഥാന ചരിത്രത്തിലെ ഏറ്റവും മോശമായ സാമ്പത്തിക പ്രതിസന്ധിയുമാണ് സര്‍ക്കാരിന് അഭിമുഖീകരിക്കേണ്ടി വന്നത്.
എന്നാല്‍ പരിമിതികള്‍ക്കുളളില്‍ നിന്ന് ഭേദപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാന്‍ കഴിഞ്ഞെന്ന് മന്ത്രി അവകാശപ്പെട്ടു. കരുണാകരന്‍ ഗ്രൂപ്പുകാരനായതുകൊണ്ട് ആന്റണി മന്ത്രിസഭയില്‍ പ്രവര്‍ത്തിക്കാന്‍ ബുദ്ധിമുട്ടൊന്നുമില്ല.
മന്ത്രിസഭയെ രൂക്ഷമായി വിമര്‍ശിച്ച കൊച്ചിയിലെ ഗ്രൂപ്പു സമ്മേളനത്തില്‍ പങ്കെടുത്തതിനെയും തോമസ് ന്യായീകരിച്ചു.












Click it and Unblock the Notifications