തൊഴില്‍ വാഗ്ദാനംചെയ്ത് തട്ടിപ്പ് നടത്തിയ മലയാളി പിടിയില്‍
ചെന്നൈ: തൊഴില്‍ വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ മലയാളി തമിഴ്നാട് പൊലീസിന്റെ പിടിയിലായി.
ഇതേ കേസില്‍ പിടിയിലായി ജയിലില്‍ കഴിയുന്ന ഭാര്യയെ കാണാനെത്തിയപ്പോഴാണ് രാജനെന്ന (47) ഇയാള്‍ പൊലീസ് പിടിയിലായത്. കഴിഞ്ഞ ഏഴ്മാസമായി പൊലീസ് ഇയാളെ തിരയുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട ശ്രീകുമാര്‍ (38) എന്നയാളെ പൊലീസ് നേരത്തേ പിടികൂടിയിരുന്നു.
ഇരുവരും ചേര്‍ന്ന് നിഷ് ടെക്ക്നോളജീസ് എന്ന വ്യാജ കമ്പനിയുടെ പേരില്‍ സോഫ്റ്റ്വേര്‍ എഞ്ചിനിയര്‍, നേഴ്സ് എന്നീ ജോലികള്‍ക്ക് അപേക്ഷ ക്ഷണിച്ചിരുന്നു. വിവിധ പത്രങ്ങളില്‍ നല്‍കിയ പരസ്യങ്ങള്‍ക്ക് ഒട്ടേറെ അപേക്ഷകള്‍ കിട്ടി. ഇതില്‍ തിരഞ്ഞെടുത്ത 206 പേരില്‍ നിന്ന് ജോലിക്കായി 30,000 രൂപ മുതല്‍ ഒരുലക്ഷം വരെ വാങ്ങിയാണ് ഇരുവരും തട്ടിപ്പ് നടത്തിയത്.
പിന്നീട് ഇവര്‍ പണവുമായി കടന്നു കളഞ്ഞു. തുടര്‍ന്ന് അപേക്ഷകര്‍ പൊലീസില്‍ പരാതി നല്‍കി. ഏകദേശം 1.22 കോടി രൂപ ഇവര്‍ തട്ടിഎടുത്തതായാണ് പണം നല്‍കിയവര്‍ ആരോപിക്കുന്നത്.
ശ്രീകുമാര്‍ പൊലീസിനു മുന്നില്‍ കീഴടങ്ങിയെങ്കിലും രാജനും ഭാര്യയും ബാംഗ്ലൂരിലേക്ക് കടന്നു. രാജന്റെ ഭാര്യയെ പിടികൂടാനായെങ്കിലും രാജനെ പൊലീസിന് കിട്ടിയിരുന്നില്ല. സിംലയിലേക്കും വിജയവാഡയിലേക്കും മറ്റും പോയതായാണ് പൊലീസിന് പിന്നീട് കിട്ടിയ വിവരം. പക്ഷേ ഈ സ്ഥലങ്ങളില്‍ നടത്തിയ അന്വേഷണങ്ങളിലും ഫലമുണ്ടായില്ല.ഇതിനിടെയാണ് രാജന്‍ ഭാര്യയെകാണാനായി ചെന്നൈ ജയിലിലെത്തിയത്.


Click it and Unblock the Notifications