മാറാട് സംഭവം: 92 പേര്‍ അറസ്റില്‍
കോഴിക്കോട്: മാറാട് കടപ്പുറത്തെ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് 92 പേരെ പൊലീസ് അറസ്റ് ചെയ്തതായി സിറ്റി പൊലീസ് കമ്മിഷണര്‍ സഞ്ജീവ് പട്ജോഷി അറിയിച്ചു.
ജനവരി നാല് വെള്ളിയാഴ്ച രാത്രി 51 പേരും ശനിയാഴ്ച 41 പേരുമാണ് അറസ്റിലായത്. ഇവരില്‍ നാല് പേര്‍ കൊലക്കേസില്‍ പ്രതികളാണ്. ആരൊക്കെയാണ് കൊലക്കേസില്‍ പ്രതികളെന്ന് വെളിപ്പെടുത്താന്‍ കമ്മിഷണര്‍ തയ്യാറായില്ല.
ഇവരില്‍ 88 പേര്‍ക്കെതിരെ മതസൗഹാര്‍ദം തകര്‍ക്കാനുള്ള ഗൂഢാലോചന കുറ്റവും ചുമത്തിയിട്ടുണ്ട്. പ്രതികളെ കോടതി റിമാന്റ് ചെയ്തു. ആര്‍ക്കും കോടതി ജാമ്യം അനുവദിച്ചിട്ടില്ല.
കേസ് പുരോഗമിക്കുന്നതിന് അനുസരിച്ച് കൂടുതല്‍ അറസ്റുണ്ടാവുമെന്ന് സഞ്ജീവ് പട്ജോഷി പറഞ്ഞു.












Click it and Unblock the Notifications