Get Updates
Get notified of breaking news, exclusive insights, and must-see stories!

കനം കുറഞ്ഞ പ്ലാസ്റിക് കവറുകള്‍ നിരോധിക്കണം

കൊച്ചി : പ്ലാസ്റിക് ബാഗുകള്‍ അന്യ സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേയ്ക്ക് കൊണ്ടുവരുന്നത് തടയണമെന്ന് ആവശ്യമുയരുന്നു. ജനവരി അഞ്ചിന് വാര്‍ത്താ സമ്മേളനത്തില്‍ കേരളത്തിലെ പ്ലാസ്റിക് നിര്‍മാതാക്കളുടെ അസോസിയേഷനാണ് ഈ ആവശ്യമുന്നയിച്ചത്.

മഹാരാഷ്ട്ര, തമിഴ്നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ് പ്ലാസ്റിക് ബാഗുകള്‍ കൊണ്ടുവരുന്നത്. ഹൈക്കോടതി വിധിയെ തുടര്‍ന്ന് 20 മൈക്രോണില്‍ താഴെ കനമുളള ബാഗുകള്‍ ഇപ്പോള്‍ കേരളത്തില്‍ നിര്‍മ്മിക്കുന്നില്ലെന്ന് അസോസിയേഷന്‍ പ്രസിഡന്റ് എം.എം.റഷീദ് പറഞ്ഞു. കനം കൂടിയ പ്ലാസ്റിക് ബാഗുകളാണ് ഇപ്പോള്‍ കേരളത്തില്‍ നിര്‍മ്മിക്കുന്നത്.

എന്നാല്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വന്‍തോതില്‍ കനം കുറഞ്ഞ പ്ലാസ്റിക് കവറുകള്‍ കേരളത്തിലേയ്ക്കു കൊണ്ടു വരുന്നതു കാരണം ഇവിടെയുളള ഉല്‍പാദകര്‍ക്ക് വില്‍പനയില്ല. ഇത് അവര്‍ക്ക് വന്‍നഷ്ടത്തിന് കാരണമാവുന്നെന്ന് എം.എം. റഷീദ് പറഞ്ഞു.

അതിനാല്‍ നിരോധിച്ച പ്ലാസ്റിക് ബാഗുകള്‍ കേരളത്തില്‍ വില്‍ക്കുന്നത് കര്‍ശനമായി തടയണമെന്ന് അസോസിയേഷന്‍ സര്‍ക്കാരിനോടാവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+