ഉന്നത തല ടൂറിസം സമിതി രൂപീകരിക്കും
തിരുവനന്തപുരം : അന്തര്‍സംസ്ഥാന ടൂറിസം വികസനത്തിന്റെ സാദ്ധ്യതകള്‍ പഠിക്കാന്‍ ഉന്നതതല സമിതി രൂപീകരിക്കും. കോവളത്തു സമാപിച്ച ദക്ഷിണേന്ത്യന്‍ ടൂറിസം മന്ത്രിമാരുടെ സമ്മേളനമാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്. ദക്ഷിണേന്ത്യന്‍ ടൂറിസം വികസന ഫണ്ട് രൂപീകരിക്കാനും ധാരണയായി.
മറ്റു നാലു പാക്കേജുകള്‍ കൂടി തയ്യാറാക്കി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സമര്‍പ്പിക്കാന്‍ സമ്മേളനം തീരുമാനിച്ചു. വിനോദ സഞ്ചാര നികുതി നിരക്കുകള്‍ ഏകീകരിക്കുക, ടൂറിസം ഉല്പന്നങ്ങളുടെ വിപണന സാദ്ധ്യതകള്‍ വര്‍ദ്ധിപ്പിക്കുക, അന്തര്‍ സംസ്ഥാന ടൂറിസവും സാര്‍ക്ക് രാജ്യങ്ങളിലേയ്ക്കുളള സഞ്ചാരവും വര്‍ദ്ധിപ്പിക്കുക , കൂടുതല്‍ റോഡ്- റെയില്‍ ടൂറം പാക്കേജുകള്‍ സൃഷ്ടിക്കുക എന്നിവയാണ് അവ.
സംസ്ഥാന ടൂറിസം സെക്രട്ടറിമാരും മറ്റുയര്‍ന്ന ഉദ്യോഗസ്ഥരുമടങ്ങുന്ന സമിത്ി മൂന്നു മാസത്തിലൊരിക്കല്‍ യോഗം ചേര്‍ന്ന് പുരോഗതി വിലയിരുത്തുമെന്ന് മന്ത്രി കെ.വി.തോമസ് വാര്‍ത്താ ലേഖകരെ അറിയിച്ചു.
സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ലീവ് ട്രാവല്‍ കണ്സെഷന് പുനസ്ഥാപിക്കണമെന്ന് സമ്മേളനം കേന്ദ്രത്തോടാവശ്യപ്പെട്ടു. ആഭ്യന്തര ടൂറിസത്തിന് ഇളവുകള്‍ അനുവദിക്കുക, ദക്ഷിണേന്തയിലെ ഏത് അന്താരാഷ്ട്ര വിമാനത്താവളത്തിലേയ്ക്കു വരാനും വിസ അനുവദിക്കുക, ദക്ഷിണേന്ത്യയിലെ അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ വിദേശ വിമാനക്കമ്പനികള്‍ക്ക് ലാന്‍ഡിംഗ് അനുവദിക്കുക എന്നീ പ്രമേയങ്ങള്‍ സമ്മേളനം പാസാക്കി. ചെലവ് നികുതി കേന്ദ്രം ഉപേക്ഷിച്ചാല്‍ ലക്ഷ്വറി ടാക്സ് 10 ശതമാനമാക്കാന്‍ സംസ്ഥാനങ്ങള്‍ തയ്യാറാണെന്ന് പ്രഖ്യാപിക്കുന്ന പ്രമേയവും സമ്മേളനം പാസാക്കി.
കേന്ദ്ര ടൂറസം മന്ത്രി ജഗ്മോഹന്റെ നേതൃത്വത്തില്‍ മദ്ധ്യേഷ്യയിലേയ്ക്ക് ഒരു പ്രതിനിധി സംഘത്തെ അയയ്ക്കാനും യോഗം തീരുമാനിച്ചു.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications