പ്രത്യേക ദൂതന്‍ : മുഷാറഫ് സ്വാഗതം ചെയ്തു
കാഠ്മണ്ഡു : ഇന്ത്യാ-പാക് സംഘര്‍ഷം ലഘൂകരിക്കാന്‍ പ്രത്യേക ദൂതനെ അയയ്ക്കാനുളള അമേരിക്കയുടെ നീക്കത്തെ പര്‍വേശ് മുഷാറഫ് സ്വാഗതം ചെയ്തു.
ഇരുരാജ്യങ്ങള്‍ക്കും ഒരു മദ്ധ്യസ്ഥന്റെ ആവശ്യമുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
പരസ്പരമുളള ചര്‍ച്ച വഴി ഒരിക്കലും പ്രശ്നം പരിഹരിക്കാന്‍ കഴിയില്ലെന്ന് മുഷാറഫ് അഭിപ്രായപ്പെട്ടു. അമേരിക്കന്‍ നീക്കത്തെ മൂന്നാം കക്ഷിയുടെ ഇടപെടലെന്നോ മദ്ധ്യസ്ഥ ശ്രമമെന്നോ വിശേഷിപ്പിക്കാം. പക്ഷേ തര്‍ക്കം പരിഹരിക്കുന്നതിന് അതാവശ്യമാണ്.
എന്നാല്‍ ഈ വാഗ്ദാനം ഇന്ത്യ തളളിക്കളഞ്ഞിരുന്നു. അമേരിക്കന്‍ ദൂതന്റെ ഇടപെടല്‍ ആവശ്യമില്ലെന്ന് വിദേശകാര്യമന്ത്രി ജസ്വന്ത് സിംഗ് അഭിപ്രായപ്പെട്ടു.
കഴിഞ്ഞ ആഴ്ചയാണ് അമേരിക്കന്‍ സ്റേറ്റ് സെക്രട്ടറി കോളിന്‍ പവല്‍ പ്രത്യേക ദൂതനെ അയയ്ക്കുന്ന കാര്യം അമേരിക്ക പരിഗണിക്കുകയാണെന്ന കാര്യം വെളിപ്പെടുത്തിയത്. സാര്‍ക്ക് ഉച്ചകോടിയ്ക്കു ശേഷം ഇന്ത്യാ-പാക് സംഘര്‍ഷം അമേരിക്ക ഗൗരവമായി പരിഗണിക്കുമെന്ന് പവല്‍ പറഞ്ഞു.
അതിര്‍ത്തിയിലെ സ്ഥിതി ഇപ്പോഴും ഭയാനകമാണെന്നാണ് അമേരിക്കന്‍ വിലയിരുത്തല്‍.












Click it and Unblock the Notifications