സാര്‍ക്ക് ഉച്ചകോടി സമാപിച്ചു
കാഠ്മണ്ഡു: ഡിസംബര്‍ ആറ് ഞായറാഴ്ച രാവിലെ സാര്‍ക്ക് ഉച്ചകോടി സമാപിച്ചു. സാര്‍ക്ക് അംഗരാജ്യങ്ങളുടെ സംയുക്ത പ്രഖ്യാപനത്തില്‍ തീവ്രവാദത്തെ ശക്തമായി അപലപിച്ചു.
സാര്‍ക്ക് അംഗങ്ങള്‍ പ്രാദേശിക സഹകരണവും സാമ്പത്തിക ഐക്യവും ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെ പറ്റി പ്രഖ്യാപനത്തില്‍ ഊന്നിപറഞ്ഞു.
തെക്കനേഷ്യന്‍ സ്വതന്ത്ര വ്യാപാര മേഖലാ ഉടമ്പടിക്ക് ഈ വര്‍ഷം അവസാനത്തോടെ അന്തിമരൂപം നല്‍കുന്നതിന് സാര്‍ക് നേതാക്കള്‍ തീരുമാനിച്ചു.
ഉദ്ഘാടന ദിവസമായ ശനിയാഴ്ച നടത്തിയ പ്രസംഗത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി വാജ്പേയി പാകിസ്ഥാന്‍ പ്രസിഡന്റ് പര്‍വേസ് മുഷാറഫിനെതിരെ ശക്തമായ വിമര്‍ശനം നടത്തിയിരുന്നു.












Click it and Unblock the Notifications