അഫ്ഗാനിലേയ്ക്കുളള കയറ്റുമതി കൂടും
കൊച്ചി : അഫ്ഗാനില്‍ ഇടക്കാല സര്‍ക്കാര്‍ അധികാരത്തില്‍ വന്നത് ഇന്ത്യയുടെ വ്യാപാര സാദ്ധ്യതകള്‍ വര്‍ദ്ധിപ്പിക്കുമെന്ന് വിദഗ്ദര്‍ കരുതുന്നു.
സുഗന്ധദ്രവ്യങ്ങള്‍, ഔഷധങ്ങള്‍, വസ്ത്രങ്ങള്‍, സൗന്ദര്യവസ്തുക്കള്‍ എന്നിവയുടെ അഫ്ഗാന്‍ കയറ്റുമതി ഇനി വര്‍ദ്ധിക്കുമെന്ന് യുഎനിലെ വ്യാപാര കണ്‍സള്‍ട്ടന്റ് കെ.എം.ദേവരാജന്‍ പറഞ്ഞു.
പുതിയ സര്‍ക്കാരിന്റെ വരവോടെ അഫ്ഗാനിസ്താനും ഇന്ത്യയുടെയും സാമ്പത്തിക സഹകരണം കൂടുതല്‍ മെച്ചപ്പെടും. രണ്ടു പതിറ്റാണ്ടുകളായി മരവിച്ചിരുന്ന ബന്ധമാണിത്. അഫ്ഗാനിലെ പുനര്‍നിര്‍മ്മാണത്തിനാവശ്യമായ വസ്തുകള്‍ അടിയന്തരമായി നല്‍കാന്‍ ഇന്ത്യയ്ക്കു കഴിയുമെന്ന് ദേവരാജന്‍ അഭിപ്രായപ്പെട്ടു.
റെയില്‍ ഗതാഗതമില്ലാത്തതിനാല്‍ ഇറക്കുമതിയെ മാത്രം ആശ്രയിക്കുന്ന രാജ്യമാണ് അഫ്ഗാനിസ്താന്‍.












Click it and Unblock the Notifications