മാരുതി വാങ്ങാന്‍ എട്ടു ബാങ്കുകള്‍ കടം തരും
ദില്ലി : മാരുതി ഉദ്യോഗ് ലിമിറ്റഡ് എട്ട് സ്വകാര്യ ബാങ്കുകളുമായി സഹകരിച്ച് കാര്‍ വായ്പാ പദ്ധതികള്‍ ആവിഷ്കരിക്കുന്നു.
മാരുതി ഫിനാന്‍സ് എന്ന പദ്ധതിയുടെ കീഴില്‍ എബിഎന്‍ ആംമ്രോ, എച്ച്ഡിഎഫ്സി, ഐസിഐസിഐ, കൊടക് മഹീന്ദ്ര, സ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് ബാങ്ക്, സുന്ദരം ഫിനാന്‍സ് എന്നിവയാണ് ഈ ബാങ്കുകള്‍. സിറ്റി കോര്‍പ്പ് മാരുതി, മാരുതി കണ്‍ട്രിവൈഡ് എന്നിവയുമായി കമ്പനിക്ക് നിലവില്‍ വായ്പാ പദ്ധതികള്‍ ഉണ്ട്. ജനവരി ഏഴ് തിങ്കളാഴ്ച കമ്പനി വൃത്തങ്ങള്‍ അറിയിച്ചതാണിത്.
രാജ്യമാകെ വ്യാപിച്ചിട്ടുളള മാരുതി ശൃംഖല വഴി ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം നല്‍കാന്‍ പുതിയ സംരംഭം വഴിയൊരുക്കുമെന്ന് മാരുതി മാനേജിംഗ് ഡയറക്ടര്‍ ജഗദീഷ് ഖത്തര്‍ പറഞ്ഞു. നിലവില്‍ മാരുതിയുടെ 65 ശതമാനം വില്‍പനയും ലോണ്‍ വഴിയാണ്. ഇത് 75 ശതമാനമായി കൂടുമെന്ന് കമ്പനി കണക്കു കൂട്ടുന്നു.
എന്നാല്‍ കാര്‍ വില്‍പനയില്‍ എത്ര ശതമാനം വര്‍ദ്ധനയുണ്ടാകുമെന്ന് പറയാന്‍ കമ്പനി വക്താക്കള്‍ തയ്യാറാകുന്നില്ല.












Click it and Unblock the Notifications