പാകിസ്ഥാനുമായി ചര്‍ച്ചയില്ലെന്ന് ഇന്ത്യ
ദില്ലി: പാകിസ്ഥാനുമായി ചര്‍ച്ച നടത്താന്‍ തയ്യാറല്ലെന്ന് വിദേശകാര്യമന്ത്രി ജസ്വന്ത് സിംഗ് വ്യക്തമാക്കി.
അതിര്‍ത്തി കടന്നുള്ള തീവ്രവാദത്തിന് പാകിസ്ഥാന്‍ പിന്തുണ നല്‍കുന്നത് തുടരവെ അവരുമായി ചര്‍ച്ച ചെയ്യുന്ന പ്രശ്നമുദിക്കുന്നില്ലെന്ന് ജസ്വന്ത്സിംഗ് പറഞ്ഞു. ജനവരി ഏഴ് തിങ്കളാഴ്ച ചേര്‍ന്ന കേന്ദ്ര മന്ത്രിസഭയുടെ സുരക്ഷാസമിതി യോഗത്തിനു ശേഷം വാര്‍ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തീവ്രവാദത്തിന്റെ കാര്യത്തില്‍ അഫ്ഗാനിസ്ഥാനോടുള്ളനിലപാടില്‍ നിന്നും തീര്‍ത്തും വിഭിന്നമായ സമീപനമാണ് ഇന്ത്യയോട് പാകിസ്ഥാന്‍ സ്വീകരിക്കുന്നത്. ഇത് അംഗീകരിക്കാവുന്നതല്ല.
സാങ്കേതിക തകരാറുകള്‍ മൂലം ഒരു ഇന്ത്യന്‍ വിമാനം കശ്മീരില്‍ തകര്‍ന്നുവീണതായി ജസ്വന്ത് സിംഗ് അറിയിച്ചു.












Click it and Unblock the Notifications