പാക് ചാര വിമാനം വെടിവെച്ചിട്ടു
ജമ്മു: അതിര്‍ത്തി ലംഘിച്ച് പറന്ന പാക് ചാര വിമാനം ഇന്ത്യന്‍ സൈനികര്‍ വെടിവെച്ചിട്ടു. ജമ്മു കശ്മീരിലെ പൂഞ്ച് മേഖലയിലാണ് വിമാനം പറന്നത്.
ജനവരി ആറ് ഞായറാഴ്ച മൂന്ന് മണിയോടെയാണ് ചാരവിമാനം ഇന്ത്യന്‍ വ്യോമാര്‍തിര്‍ത്തിക്കുള്ളില്‍ കാണപ്പെട്ടത്. 20 മിനുട്ടോളം ഇന്ത്യന്‍ അതിര്‍ത്തിക്കുള്ളില്‍ വിമാനം പറന്നു. അതിര്‍ത്തി കടന്ന് 15 കിലോമീറ്റര്‍ അകത്തേക്ക് കടന്ന പൈലറ്റില്ലാത്ത വിമാനത്തെയാണ് സൈനികര്‍ വെടിവെച്ചുവീഴ്ത്തിയത്.
പാകിസ്ഥാന്റെ മേഖലയിലേക്ക് തുടര്‍ന്ന് ഇന്ത്യന്‍ സൈന്യം ഷെല്ലാക്രമണം നടത്തി. 12 പാക് ബങ്കറുകള്‍ ആക്രമണത്തില്‍ തകര്‍ന്നു.
വിമാനത്തിന്റെ അവിശിഷ്ടങ്ങള്‍ കണ്ടെടുക്കാനായില്ല. പാക് അധിനിവേശ കശ്മീരിലിലാണ് വിമാനം തകര്‍ന്നുവീണതെന്നാണ് കരുതുന്നത്.












Click it and Unblock the Notifications