കോടതിയലക്ഷ്യം : അഭിഭാഷകന് തടവ് ശിക്ഷ
കൊച്ചി : ജ്യാമ്യാപേക്ഷ നിരസിച്ച ഹൈക്കോടതി ജഡ്ജിയില്‍ പക്ഷപാതമാരോപിച്ച അഭിഭാഷകന് ഒരു മാസത്തെ തടവ് ശിക്ഷ. ഹൈക്കോടതി അഭിഭാഷകന്‍ ജോണ്‍ വര്‍ഗീസിനെയാണ് ജസ്റിസ് ശശിധരന്‍ ഒരു മാസത്തെ വെറും തടവിന് ശിക്ഷിച്ചത്. അപ്പീല്‍ നല്‍കുന്നതിനായി ശിക്ഷ ഒരു മാസത്തേയ്ക്ക് നിറുത്തി വച്ചു.
കഴിഞ്ഞ ഡിസംബര്‍ 21നാണ് സംഭവം. ജഡ്ജിയില്‍ പക്ഷപാതമാരോപിച്ച അഭിഭാഷകനെതിരെ കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു. ജനവരി മൂന്നിന് കേസില്‍ വാദം കേള്‍ക്കവെ ജോണ്‍ വര്‍ഗീസ് മാപ്പു പറഞ്ഞെങ്കിലും കോടതി സ്വീകരിച്ചില്ല. കോടതിയുടെ അന്തസു കെടുത്തുന്ന നടപടിയാണ് അഭിഭാഷകന്റെ ഭാഗത്തു നിന്നും ഉണ്ടായതെന്ന് വിധി ന്യായത്തില്‍ പറയുന്നു.
അതിനിടെ ഹൈക്കോടതി അഭിഭാഷകരുടെ പ്രത്യേക ജനറല്‍ ബോഡി യോഗം ചേര്‍ന്ന് സംഭവത്തില്‍ ഉത്കണ്ഠയും പ്രതിഷേധവും രേഖപ്പെടുത്തി. ശിക്ഷിക്കപ്പെട്ട അഭിഭാഷകന് യോഗം പൂര്‍ണ പിന്തുണ വാഗ്ദാനം ചെയ്തു.












Click it and Unblock the Notifications