Get Updates
Get notified of breaking news, exclusive insights, and must-see stories!

വിദേശ പാര്‍സലുകളുടെ വിതരണം അവതാളത്തില്‍

കൊച്ചി : വിദേശ തപാലാഫീസ് പുതിയ കെട്ടിടത്തിലേയ്ക്ക് മാറിയത് മൂലം കൊച്ചിയിലെ പാര്‍സല്‍ വിതരണം തകരാറിലായി. പുതിയ കെട്ടിടത്തിലെ ഓഫീസ് പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ തപാല്‍ വകുപ്പിന് ഇതുവരെ കഴിഞ്ഞിട്ടില്ല. വൈഎംസിഎ കെട്ടിടത്തിലേയ്ക്കാണ് ഓഫീസ് കെട്ടിടം മാറ്റിയത്.

ക്രിസ്തുമസ് പുതുവത്സര സമ്മാനങ്ങളുള്‍പ്പടെ 4,000 ത്തോളം പാര്‍സലുകള്‍ കെട്ടിക്കിടക്കുന്നതായി തപാല്‍ വകുപ്പുദ്യോഗസ്ഥര്‍ പറയുന്നു. വിദേശ പാര്‍സലുകള്‍ ഡിസംബറില്‍ തന്നെ പുതിയ ഓഫീസില്‍ സ്വീകരിച്ചു തുടങ്ങിയെങ്കിലും ജീവനക്കാരെ അങ്ങോട്ടു മാറ്റിയത് കഴിഞ്ഞയാഴ്ച മാത്രമാണ്.

എല്ലാം ശരിയാക്കാന്‍ ഒരാഴ്ച സമയം വേണ്ടിവരും. എന്നാല്‍ ജോലിക്കാര്‍ വന്നതു കൊണ്ടുമാത്രം പ്രശ്നങ്ങള്‍ പരിഹരിക്കപ്പെട്ടു എന്നര്‍ത്ഥമില്ല. കസ്റംസ് ഉദ്യോഗസ്ഥര്‍ ഇപ്പോഴും നിസഹകരണത്തിലാണ്. ഉന്നത വൃത്തങ്ങള്‍ പറയുന്നു.

കസ്റംസ് പരിശോധനകള്‍ക്കുളള സംവിധാനം ഇനിയും പുതിയ ഓഫീസില്‍ സ്ഥാപിച്ചിട്ടില്ല. കസ്റംസ് വകുപ്പിന്റെ പല ആവശ്യങ്ങളും ഇനിയും പരിഹരിക്കപ്പെടാനുണ്ട്. കെട്ടിടത്തിന് ലിഫ്റ്റില്ലെന്നതും പരിമിതിയാണ്. പാര്‍സലുകള്‍ മൂന്നാം നിലയിലേയ്ക്ക് കൊണ്ടു പോകുന്നത് ഇതു മൂലം ഭാരിച്ച ജോലിയാകുന്നു.

പുതിയ ഓഫീസില്‍ പാര്‍സലുകള്‍ സുരക്ഷിതമായി സൂക്ഷിക്കാനും സംവിധാനമില്ല. എയര്‍ കണ്ടീഷനറുകള്‍ സ്ഥാപിക്കാനായി ഉണ്ടാക്കിയ ദ്വാരങ്ങളിലൂടെ ആര്‍ക്കും കെട്ടിടത്തിനകത്ത് പ്രവേശിക്കാം. വളരെ പ്രധാനപ്പെട്ട ഓഫീസിന്റെ പ്രവര്‍ത്തനത്തിന് ഇത്തരമൊരു കെട്ടിടം തിരഞ്ഞെടുത്തത് പലരിലും അത്ഭുതമുണ്ടാക്കിയിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+