Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹജ്: വലിയ വിമാനങ്ങള്‍ കരിപ്പൂരില്‍ നിന്ന്

കോഴിക്കോട്: ഇത്തവണ ഏറ്റവും കൂടുതല്‍ ഹജ് തീര്‍ഥാടകരെ കൊണ്ടുപോവുന്ന വിമാനത്താവളങ്ങളില്‍ മൂന്നാമത് കരിപ്പൂരായിരിക്കും. 7125 ഹജ് തീര്‍ഥാടകരാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് പോവുന്നത്.

ഏറ്റവും വലിയവിമാനങ്ങള്‍ സര്‍വീസ് നടത്തുന്നത് കരിപ്പൂരില്‍ നിന്ന് മാത്രമാണ്. ജനവരി 15ന് ഉച്ചയ്ക്ക് 12.30ന് 410 പേരുമായി ജംബോ ജെറ്റ് ബോയിംഗ് 747-200 വിമാനം ജിദ്ദയിലേക്ക് തിരിക്കും. ഹജ് സര്‍വീസ് നടത്തുന്ന മറ്റൊരു കേന്ദ്രത്തില്‍ നിന്നും ഇത്രയും വലിയ വിമാനം സര്‍വീസ് നടത്തുന്നില്ല.

ഇന്ത്യയിലെ 11 വിമാനത്താവളങ്ങളില്‍ നിന്നാണ് ഇത്തവണ ഹജ് വിമാന സര്‍വീസ് നടത്തുന്നത്. ഏറ്റവും കൂടുതല്‍ ഹാജിമാര്‍ പോവുന്നത് മുംബൈയില്‍ നിന്നാണ്- 14,063. ദില്ലിക്കാണ് രണ്ടാം സ്ഥാനം-10,500.

70,542 പേരെയാണ് കേന്ദ്ര-സംസ്ഥാന ഹജ് കമ്മിറ്റികള്‍ ഇത്തവണ ഹജ്ജിനായി കൊണ്ടുപോവുന്നത്. സൗദി എയര്‍ലൈന്‍സും ഇന്ത്യന്‍ എയര്‍ലൈന്‍സും എയര്‍ ഇന്ത്യയുമാണ് ജിദ്ദയിലേക്കുള്ള ഹജ് സര്‍വീസ് നടത്തുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+