മന്ത്രിയുടെ അപകടം ആശുപത്രിയ്ക്ക് അനുഗ്രഹമാകുന്നു
തിരുവനന്തപുരം : മെഡിക്കല്‍ കോളെജില്‍ നിന്നും ജീവനും കൊണ്ടോടിയ ആരോഗ്യമന്ത്രിയ്ക്ക് ഒടുവില്‍ ബോധോദയം. ആശുപത്രിയില്‍ പുതിയ അത്യാഹിത വിഭാഗത്തിന്റെ നിര്‍മ്മാണം മൂന്നു മാസത്തിനുളളില്‍ പൂര്‍ത്തിയാകുമെന്ന് പി.ശങ്കരന്‍ പ്രഖ്യാപിച്ചു. ഇതിനായി 26 ലക്ഷം രൂപയും അനുവദിച്ചു.
മെഡിക്കല്‍ കോളെജിലെ സൗകര്യക്കുറവു കാരണം ആരോഗ്യമന്ത്രി സ്വകാര്യ ആശുപത്രിയില്‍ അഭയം തേടിയത് സംസ്ഥാനത്ത് വിവാദമുണ്ടാക്കിയിരുന്നു.
ആശുപത്രിക്കാര്യങ്ങള്‍ നോക്കാന്‍ ഒരു സൂപ്രണ്ടിനെക്കൂടി നിയമിക്കും. സിടി സ്ക്കാന്‍, എക്സ് റേ തുടങ്ങിയ, രോഗനിര്‍ണയത്തിനാവശ്യമായ ഉപകരണങ്ങളോടുകൂടിയ ഒരു കേന്ദ്രം കൂടി ആരംഭിക്കുമെന്നും മന്ത്രി പ്രസ്താവിച്ചു.












Click it and Unblock the Notifications