Get Updates
Get notified of breaking news, exclusive insights, and must-see stories!

പന്തളം സ്ത്രീപീഡനം : പ്രതികള്‍ക്ക് കടുത്ത ശിക്ഷ

കോട്ടയം : പന്തളം സ്ത്രീപീഡനക്കേസിലെ പ്രതികള്‍ക്ക് കടുത്ത ശിക്ഷ. ഒന്നു, രണ്ട്, നാല് പ്രതികള്‍ക്ക് 11 വര്‍ഷം തടവും 25,000 രൂപ പിഴയുമാണ് ശിക്ഷ. മൂന്നാം പ്രതിയ്ക്ക് ഏഴു വര്‍ഷം തടവും, ആറും ഏഴും പ്രതികള്‍ക്ക് ഏഴു വര്‍ഷം തടവും ശിക്ഷ വിധിച്ചു. പിഴയുടെ മൂന്നില്‍ രണ്ട് പീഡനത്തിനിരയായ പെണ്‍കുട്ടിക്ക് നല്‍കാനും കോടതി വിധിച്ചു.

പന്തളം എന്‍എസ്എസ് കോളെജ് വിദ്യാര്‍ത്ഥിനിയെ 1999 ഒക്ടോബറില്‍ അദ്ധ്യാപകരും സുഹൃത്തുക്കളും ചേര്‍ന്ന് പീഡിപ്പിച്ചു എന്നതായിരുന്നു കേസ്. മുഖ്യ പ്രതിയായ കോളെജ് അദ്ധ്യാപകന്‍ നേരത്തെ ആത്മഹത്യ ചെയ്തിരുന്നു. പ്രത്യേക കോടതിയിലാണ് കേസ് വിചാരണ നടത്തിയത്.

പ്രതികളായ പന്തളം എന്‍എസ്എസ് കോളെജിലെ ഇംഗ്ലീഷ് അദ്ധ്യാപകന്‍ കെ.വേണുഗോപാല്‍, ഡി.രവീന്ദ്രനാഥ പിളള, ബോട്ടണി അദ്ധ്യാപകന്‍ സി.എം. രാംപ്രകാശ്, കോണ്‍ട്രാക്ടര്‍ എം. വേണുഗോപാല്‍, പത്തനംതിട്ടയിലെ വ്യാപാരി ജ്യോതിഷ് കുമാര്‍, മുന്‍ തഴക്കര പഞ്ചായത്ത് അംഗം മനോജ് കുമാര്‍, സീരിയല്‍ നിര്‍മ്മാതാവ് ഷാ ജോര്‍ജ് എന്നിവര്‍ കുറ്റക്കാരാണെന്ന് പ്രത്യേക കോടതി ജഡ്ജി പി. ചന്ദ്രശേഖര പിളള കണ്ടെത്തി.

മൂന്നും ആറും ഏഴും പ്രതികളെ ഗൂഢാലോചനയില്‍ പങ്കാളികളെന്ന നിലയ്ക്കാണ് കുറഞ്ഞ ശിക്ഷ നല്‍കിയത്. കേസിലെ ഒന്നാം പ്രതി മലയാളം അദ്ധ്യാപകന്‍ രാധാകൃഷ്ണന്‍ ആത്മഹത്യ ചെയ്തതിനെ തുടര്‍ന്ന് രണ്ടാം പ്രതിയെ ഒന്നാം പ്രതിയാക്കി കേസ് തുടരുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+