Get Updates
Get notified of breaking news, exclusive insights, and must-see stories!

കടബാധ്യത: കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

ചാരുംമൂട്: കടക്കെണിയില്‍ കുടുങ്ങിയ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. ബാങ്കിലടക്കേണ്ട വായ്പ അടക്കാത്തതിനാല്‍ ജപ്തി നോട്ടീസ് ലഭിച്ചതിനെ തുടര്‍ന്നാണ് നൂറനാട് പാലിമേല്‍ കൊച്ചുകിഴക്കതില്‍ നാരായണന്‍ നായര്‍ (42) ആത്മഹത്യ ചെയ്തത്.

കൃഷി നടത്തുന്നതിനായി 18,634 രൂപ നൂറനാട് സര്‍വീസ് സഹകരണ ബാങ്കില്‍ നിന്ന് നാരായണന്‍ നായര്‍ വായ്പയെടുത്തിരുന്നു. പലിശയും മറ്റുമായി 25,665 രൂപയായിരുന്നു തിരിച്ചടക്കേണ്ടിയിരുന്നത്. 10 ദിവസത്തിനകം പണമടച്ചില്ലെങ്കില്‍ ജപ്തി ചെയ്യുമെന്ന് നോട്ടീസ് ലഭിച്ചതിനെ തുടര്‍ന്നാണ് നാരായാണന്‍ ആത്മഹത്യ ചെയ്തത്.

നാരായണന് വേറെയും കടബാധ്യതയുണ്ടായിരുന്നു. കുറ്റിമുല്ല കൃഷി ചെയ്യുന്നതിനാണ് ബാങ്കില്‍ നിന്ന് വായ്പയെടുത്തത്.

സിപിഐ മുന്‍ ബ്രാഞ്ച് സെക്രട്ടറിയും കിസാന്‍ സഭ പ്രവര്‍ത്തകനുമായിരുന്നു. സുശീലയാണ് ഭാര്യ. മക്കള്‍ നിഖില്‍, ശ്രീജ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+