Get Updates
Get notified of breaking news, exclusive insights, and must-see stories!

വിവാദങ്ങളുടെ നിഴലില്‍ യുഡിഎഫ് യോഗം

തിരുവനന്തപുരം : സംഘര്‍ഷങ്ങള്‍ക്കു നടുവില്‍ യുഡിഎഫ് യോഗം ചേരുന്നു. കോഴിക്കോഴയും കള്ളുഷാപ്പു പ്രശ്നവും കോണ്‍ഗ്രസിനുളളില്‍ തന്നെ ശക്തമായ ഏറ്റുമുട്ടല്‍ സൃഷ്ടിച്ച വേളയിലാണ് ജനവരി എട്ട് ചൊവാഴ്ച യോഗം ചേരുന്നത്. രണ്ടു മന്ത്രിമാര്‍ക്കെതിരെ ഉയര്‍ന്ന പീഡന വിവാദവും യോഗത്തില്‍ ചര്‍ച്ചയാകുമെന്ന് കരുതുന്നു.

കോഴിക്കോഴ വിവാദത്തില്‍ ധനമന്ത്രിയ്ക്കെതിരെ ശക്തമായ വിമര്‍ശനം ഉയരും. ഈ പ്രശ്നത്തില്‍ സര്‍ക്കാരിന്റെ മുഖം നഷ്ടപ്പെട്ടതിനുത്തരവാദി ശങ്കരനാരായണന്‍ മാത്രമാണെന്നാണ് ഗ്രൂപ്പു വ്യത്യാസമില്ലാതെ കോണ്‍ഗ്രസ് എംഎല്‍എമാര്‍ അഭിപ്രായപ്പെടുന്നത്. ഇതിന്റെ പ്രതിഫലനം യുഡിഎഫ് യോഗത്തിലും ഉണ്ടാകും.

ധനമന്ത്രി അറിയാതെയാണ് ഇളവ് പ്രഖ്യാപിച്ചതെന്ന വാദം ആരും അംഗീകരിക്കുന്നില്ല. തന്റെ അഭിപ്രായം കേള്‍ക്കാതെയാണ് മന്ത്രി തീരുമാനമെടുത്തതെന്ന് ഉമ്മന്‍ചാണ്ടി പരസ്യമായി വെളിപ്പെടുത്തിയിരുന്നു.

കളളുഷാപ്പു പ്രശ്നത്തില്‍ തീരുമാനം പരമാവധി നീട്ടിക്കൊണ്ടു പോകാനാണ് യുഡിഎഫ് ശ്രമിക്കുന്നത്. മാര്‍ച്ചു വരെ ഈ നില തുടരാനാണ് സാദ്ധ്യത. യുഡിഎഫ് മന്ത്രിസഭ പ്രതീക്ഷിച്ച നിലവാരം പുലര്‍ത്തുന്നില്ലെന്ന ചില മന്ത്രിമാരുടെ പരസ്യ വിമര്‍ശനവും യോഗം ചര്‍ച്ച ചെയ്യുമെന്നു കരുതുന്നു. കോണ്‍ഗ്രസിലെ ഗ്രൂപ്പു പോരിനെതിരെ ഘടകകക്ഷികളില്‍ ചിലരുടെ വിമര്‍ശമവും യോഗത്തിലുണ്ടാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+