അദ്വാനി യുഎസിലേക്ക് തിരിച്ചു
ദില്ലി: ആറ് ദിവസത്തെ സന്ദര്‍ശനത്തിനായി കേന്ദ്ര ആഭ്യന്തരമന്ത്രി ജനവരി എട്ട് ചൊവാഴ്ച യുഎസിലേക്ക് തിരിച്ചു.
തീവ്രവാദത്തിനെതിരായ പോരാട്ടത്തില്‍ ഇരുരാജ്യങ്ങള്‍ക്കുമിടയിലുള്ള സഹകരണം ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ആഭ്യന്തരമന്ത്രിയുടെ യുഎസ് സന്ദര്‍ശനം.
സ്റേറ്റ് സെക്രട്ടറി കോളിന്‍ പവലുമായും അറ്റോണി ജനറല്‍ ജോണ്‍ അസ്റോഫ്റ്റുമായും അദ്വാനി കൂടിക്കാഴ്ച നടത്തും. ന്യൂയോര്‍ക്ക് മേയറുമായും ഗവര്‍ണറുമായും അദ്ദേഹം ചര്‍ച്ച നടത്തും.
ഹോം സെക്രട്ടറി കമാല്‍ പാണ്ഡെ, ഇന്റലിജന്‍സ് ബ്യൂറോ ഡയറക്ടര്‍ കെ. പി. സിംഗ്, ആഭ്യന്തര, വിദേശ വകുപ്പുകളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങിയ സംഘം അദ്ദേഹത്തെ അനുഗമിക്കുന്നുണ്ട്.












Click it and Unblock the Notifications