കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇനി ലക്ഷ്യം വ്യോമസേനയെന്ന് ഭീകരര്‍

  • By Staff
Google Oneindia Malayalam News

ശ്രീനഗര്‍ : തങ്ങളുടെ അടുത്ത ലക്ഷ്യം ഇന്ത്യയുടെ വ്യോമ-നാവികസേനകളാണെന്ന് ജയിഷ്-ഇ-മുഹമ്മദ്. കര- അര്‍ദ്ധ സൈനിക വിഭാഗങ്ങള്‍ക്കെതിരെയുളള ആക്രമണം ശക്തിപ്പെടുത്തുമെന്നും ഭീകരസംഘടന പ്രഖ്യാപിച്ചു.

ജമ്മു കശ്മീരിലുളള സംഘടനാ മേധാവി അബു ഹിജ്റാത്ത് പ്രാദേശിക വാര്‍ത്താ ഏജന്‍സിയ്ക്ക് നല്‍കിയ ടെലിഫോണ്‍ അഭിമുഖത്തിലാണ് ഈ ഭീഷണി. പാകിസ്താന്‍ സര്‍ക്കാര്‍ തങ്ങളെയും ലഷ്കര്‍-ഇ-തോയ്ബയെയും നിരോധിച്ചത് ജിഹാദി പ്രവര്‍ത്തങ്ങളെ ഒരു തരത്തിലും ബാധിക്കില്ലെന്ന് ഭീകരനേതാവ് അവകാശപ്പെട്ടു.

ഡിസംബര്‍ 13ന്റെ പാര്‍ലമെന്റാക്രമണത്തിലും ഒക്ടോബറിലെ കശ്മീര്‍ അസംബ്ലിയാക്രമണത്തിലും സംഘടനയ്ക്ക് പങ്കുണ്ടെന്ന ആരോപണം ഇയാള്‍ നിഷേധിച്ചു. പാര്‍ലമെന്റാക്രമണത്തിന്റെ സൂത്രധാരനെന്ന് ദില്ലി പൊലീസ് സംശയിക്കുന്ന ഗാസി ബാബയ്ക്ക് സംഘടനയുമായി യാതൊരു ബന്ധവുമില്ല.

ജിഹാദി പ്രവര്‍ത്തനങ്ങളോട് പാക് സര്‍ക്കാരിന്റെ സമീപനത്തില്‍ മാറ്റം വന്നെന്ന് ഹിജ്റാത്ത് പറഞ്ഞു. പക്ഷേ അത് തങ്ങളെ ബാധിക്കില്ല. തമാശയ്ക്കോ പ്രശസ്തിയ്ക്കോ വേണ്ടിയല്ല തങ്ങള്‍ ജിഹാദികളായത്. ദൈവത്തിന്റെ കല്‍പനകള്‍ നടപ്പാക്കാനാണ്. ഭീകരനേതാവ് പ്രസ്താവിച്ചു. 12,000 തീവ്രവാദികള്‍ക്കു പുറമേ 3,000 മുതല്‍ 5,000 വരെ ആത്മഹത്യാ സംഘങ്ങളും സംഘടനയിലുണ്ടെന്ന് ഹിജ്റാത്ത് പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X