ശ്രീലങ്ക : ഇന്ത്യ ഇടപെടണമെന്ന് ഡിഎംകെ
ചെന്നൈ : ശ്രീലങ്കയിലെ വംശീയ പ്രശ്നം പരിഹരിക്കുന്നതിന് നോര്‍വെയുടെ മദ്ധ്യസ്ഥതയില്‍ നടക്കുന്നശ്രമങ്ങളില്‍ ഇന്ത്യയും പങ്കു വഹിക്കണമെന്ന് ഡിഎംകെ. എത്രയും പെട്ടെന്ന് ഇതു സംബന്ധിച്ച് തീരുമാനമെടുക്കണമെന്ന് ഡിഎംകെ പ്രസിഡന്റ് എം.കരുണാനിധി പ്രധാനമന്ത്രിയോടാവശ്യപ്പെട്ടു.
തീരുമാനമെടുക്കും മുമ്പ് എല്ലാവശങ്ങളും വിലയിരുത്തണമെന്നും കരുണാനിധി പറഞ്ഞു. എന്തു തീരുമാനമെടുത്താലും അത് ഇന്ത്യയ്ക്കും ശ്രീലങ്കയിലെ തമിഴര്‍ക്കും ഒരു പോലെ ഗുണകരമാകണം.
എല്‍ടിടിഇ വക്താവ് ബാലസുബ്രഹ്മണ്യത്തിന് അഭയം നല്‍കുന്ന കാര്യത്തിലും കേന്ദ്രം തന്നെയാണ് തീരുമാനമെടുക്കേണ്ടതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഡിഎംകെ എക്കാലത്തും വിദേശനയത്തെ പിന്തുണച്ചിട്ടുണ്ട്. അടുത്ത എന്‍ഡിഎ യോഗത്തില്‍ തങ്ങളുടെ മന്ത്രിമാര്‍ ഇതുസംബന്ധിച്ച അഭിപ്രായം പറയുമെന്നും കരുണാനിധി പറഞ്ഞു.












Click it and Unblock the Notifications