തലസ്ഥാനത്ത് അപൂര്‍വ മൂടല്‍മഞ്ഞ്
തിരുവനന്തപുരം : തലസ്ഥാനത്ത് രാവിലെ പ്രത്യക്ഷപ്പെട്ട മൂടല്‍മഞ്ഞ് കൗതുകമായി. രാവിലെ എട്ടര മണി വരെ നഗരം മൂടല്‍മഞ്ഞിനുളളിലായിരുന്നു.
അപൂര്‍വമായി മാത്രം കാണപ്പെടുന്ന മഞ്ഞാണ് രാവിലെ തിരുവനന്തപുരത്തും പരിസര പ്രദേശങ്ങളിലും പ്രത്യക്ഷപ്പെട്ടതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിലെ ഡയറക്ടര്‍ വി.കെ.ഗംഗാധരന്‍ പറയുന്നു. നഗരത്തിനും പരിസരത്തുമായി ആറുമണി മുതല്‍ മഞ്ഞുണ്ടായിരുന്നു. വിമാനത്താവളത്തില്‍ എട്ടുമണിയോടെയാണ് മഞ്ഞ് മാറിയത്.
രാത്രിയിലെ തെളിഞ്ഞ ആകാശവും ശാന്തമായ കാറ്റുമാണ് ഇത്തരം മഞ്ഞിനു കാരണമെന്ന് അദ്ദേഹം പറഞ്ഞു. മഴക്കാലത്തും ഈ പ്രതിഭാസമുണ്ടാകാറുണ്ട്. എന്നാല്‍ കഴിഞ്ഞ രാത്രി നഗരത്തിലെങ്ങും മഴ പെയ്തിരുന്നില്ല.
വിമാനത്താവളം മഞ്ഞില്‍ മൂടി കിടന്നതിനാല്‍ രാവിലെ എട്ടരയ്ക്കിറങ്ങേണ്ട ദോഹ-തിരുവനന്തപുരം വിമാനം 10.40 നാണ് ലാന്‍ഡ് ചെയ്തത്.












Click it and Unblock the Notifications