ശങ്കരനാരായണനെ മാറ്റിനിര്‍ത്തി അന്വേഷിക്കണം
തിരുവനന്തപുരം: കോഴി വിവാദത്തെ കുറിച്ച് മന്ത്രി ശങ്കരനാരായണനെ മന്ത്രിസഭയില്‍ നിന്ന് മാറ്റിനിര്‍ത്തി അന്വേഷിക്കണമെന്ന് കോണ്‍ഗ്രസ് ഐ ഗ്രൂപ്പ് ആവശ്യപ്പെട്ടു. ജനവരി ഏഴ് തിങ്കളാഴ്ച കരുണാകരന്റെ വീട്ടില്‍ ചേര്‍ന്ന ഗ്രൂപ്പ് യോഗമാണ് ഈ ആവശ്യം ഉന്നയിച്ചത്.
ഭരണം നിലവാരം പുലര്‍ത്തുന്നില്ലെന്ന് യോഗം കുറ്റപ്പെടുത്തി. ഭരണത്തില്‍ ഐ ഗ്രൂപ്പിനെ ഒഴിവാക്കുകയാണെന്നും ആരോപണമുയര്‍ന്നു. യുഡിഎഫ് ഉന്നതാധികാരം യോഗത്തില്‍ ഐ ഗ്രൂപ്പിന് വേണ്ടത്ര പ്രാതിനിധ്യം ലഭിക്കുന്നില്ല.
കെ കരുണാകരന്‍, കടവൂര്‍ ശിവദാസന്‍, പി. പി. ജോര്‍ജ്, പി. പി. തങ്കച്ചന്‍, വി. എസ്. ശിവകുമാര്‍ എന്നീ നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു.
ഗ്രൂപ്പ് ജില്ലാ കണ്‍വെന്‍ഷനുകള്‍ സംഘടിപ്പിക്കാന്‍ യോഗം തീരുമാനിച്ചു.












Click it and Unblock the Notifications