Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്‍ഫാം സിപിഎമ്മുമായി സഹകരിക്കും

തിരുവനന്തപുരം : കാര്‍ഷിക പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സിപിഎമ്മുമായി സഹകരിക്കാന്‍ തയ്യാറാണെന്ന് ഇന്‍ഫാം.

സെക്രട്ടേറിയറ്റ് പടിക്കല്‍ നടത്തിയ ഉപവാസ സമരത്തിനു ശേഷം ചേര്‍ന്ന വാര്‍ത്താ സമ്മേളനത്തിലാണ് ഇന്‍ഫാം ഭാരവാഹികള്‍ ഈ പ്രഖ്യാപനം നടത്തിയത്. ഇന്‍ഫാമിനെ രൂക്ഷമായി എതിര്‍ക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയാണ് സിപിഎം.

കര്‍ഷകരുടെ പ്രശ്നങ്ങളോട് അനുഭാവം പുലര്‍ത്തുന്ന ഏത് സംഘടനയോടും രാഷ്ട്രീയ കക്ഷിയോടും യോജിച്ച് പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്നായിരുന്നു ഇന്‍ഫാമിന്റെ വെളിപ്പെടുത്തല്‍.

കോഴി-കൊപ്ര കുംഭകോണങ്ങളെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് ഇന്‍ഫാം ആവശ്യപ്പെട്ടു. കേര ഉല്‍പ്പന്നങ്ങളുടെ വിപണനാവകാശം പൂര്‍ണമായും കര്‍ഷകര്‍ക്കു നല്‍കണം.

കോഴിക്കേസന്വേഷിക്കാന്‍ ധനമന്ത്രിയെ ചുമതലപ്പെടുത്തിയ മന്ത്രിസഭാ തീരുമാനത്തെ ഇന്‍ഫാം രൂക്ഷമായി വിമര്‍ശിച്ചു. സര്‍ക്കാരിന്റെ സ്വബോധം നഷ്ടപ്പെട്ടതായി തങ്ങള്‍ സംശയിക്കുന്നെന്ന് ഇന്‍ഫാം ചെയര്‍മാന്‍ ഫാ.മാത്യു വടക്കേമുറി പറഞ്ഞു. വന്‍കിട റബര്‍ കുത്തകകളായ എംആര്‍എഫ് അടക്കമുളളവരാണ് ഇന്‍ഫാമില്‍ വര്‍ഗീയത ആരോപിക്കുന്നതെന്നും ചെയര്‍മാന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+