കരുണാകരന്‍ വിഭാഗത്തിന് യു ഡി എഫില്‍ കൂടുതല്‍ സ്ഥാനം വേണമെന്ന്
തിരുവനന്തപുരം: യു ഡി എഫ് ഏകോപന സമിതിയില്‍ കരുണാകരന്‍ ഗ്രൂപ്പിന് കൂടുതല്‍ അംഗങ്ങളെ വേണമെന്ന് കരുണാകരന്‍ ആവശ്യപ്പെട്ടു.
കരുണാകരന്‍ വിഭാഗം ജനവരി ഏഴ് തിങ്കളാഴ്ച യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തിലാണ് പുതിയ നിര്‍ദ്ദേശം ഉയര്‍ന്നത്. ഇപ്പോള്‍ യു ഡി എഫിലെ കരുണാകരന്‍ വിഭാഗത്തിന്റെ അംഗസംഖ്യ കുറവാണെന്നാണ് ഇവരുടെ അഭിപ്രായം.
ഡി സി സി പുനസംഘടിപ്പിക്കുമ്പോള്‍ ഗ്രൂപ്പുകളുടെ പ്രാതിനിധ്യത്തിന്റെ കാര്യത്തില്‍ പഴയ നില തുടരണമെന്നും യോഗം അഭിപ്രായപ്പെട്ടു.
വിവിധ കോര്‍പ്പറേഷനുകളുടെ ചെയര്‍മാന്‍സ്ഥാനങ്ങള്‍ ഇതുവരെ പങ്ക് വച്ചു കഴിഞ്ഞിട്ടില്ല. ഇതിലും കൂടുതല്‍ സ്ഥാനങ്ങള്‍ വേണമെന്നാണ് കരുണാകരന്‍ വിഭാഗത്തിന്റെ നിലപാട്.












Click it and Unblock the Notifications