ചെലവ് കുറക്കല്‍ നിര്‍ദേശങ്ങള്‍ നടപ്പിലാക്കണം
തിരുവനന്തപുരം: സര്‍ക്കാരിന്റെ ചെലവ് കുറക്കാന്‍ മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ അടിയന്തിരമായി നടപ്പിലാക്കേണ്ടതുണ്ടെന്ന് ആസൂത്രണ ബോര്‍ഡ് യോഗം അഭിപ്രായപ്പെട്ടു.
പൊതു മേഖലയുടെ നവീകരണത്തിന് സ്വീകരിക്കേണ്ട നടപടികളെ കുറിച്ച് ജനവരി എട്ട് ചൊവാഴ്ച ചേര്‍ന്ന യോഗം ചര്‍ച്ച ചെയ്തു. ചില പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യ മേഖലയുടെയും പൊതുമേഖലയുടെയും സംയുക്ത സംരംഭമാക്കി മാറ്റുന്നതിനെ കുറിച്ച് യോഗത്തില്‍ ചര്‍ച്ചയുണ്ടായി. ഈ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമാക്കുന്നതിനായി കൂടുതല്‍ സാമ്പത്തികാടിത്തറ പുറത്തുനിന്നു കണ്ടെത്തുക എന്ന ലക്ഷ്യമാണ് ഈ നിര്‍ദേശത്തിന് പിന്നിലുള്ളത്.
പത്താം പദ്ധതിയില്‍ സംസ്ഥാനം മുന്‍ഗണന കൊടുക്കേണ്ടത് ഏതൊക്ക മേഖലകള്‍ക്കായിരിക്കണം എന്നതിനെ കുറിച്ചും ചര്‍ച്ചയുണ്ടായി. കാര്‍ഷിക മേഖലയെ വികസിപ്പിക്കുന്നതിനും വിനോദസഞ്ചാരത്തിന്റെയും വിവര സാങ്കേതികവിദ്യയുടെയും സാധ്യതകളെ കൂടുതല്‍ പ്രയോജനപ്പെടുത്തുന്നതിനും ഊന്നല്‍ നല്‍കണമെന്ന് യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.












Click it and Unblock the Notifications