Get Updates
Get notified of breaking news, exclusive insights, and must-see stories!

പാവപ്പെട്ടവര്‍ക്ക് തൊഴില്‍ കോഴ്സ് അകലെ

കൊച്ചി: സ്വാശ്രയകോഴ്സുകള്‍ പെരുകിയത് സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ഥികളുടെ ഉന്നത വിദ്യാഭ്യാസത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്ന് എംജി സര്‍വകലാശാല സ്കൂള്‍ ഒഫ് സോഷ്യല്‍ സയന്‍സസ് നടത്തിയ പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു.

സംസ്ഥാനത്തെ എഞ്ചിനീയറിംഗ് കോളജുകളില്‍ പഠിക്കുന്ന ഭൂരിഭാഗം വിദ്യാര്‍ഥികളും ഉയര്‍ന്ന വരുമാനമുള്ള കുടുംബങ്ങളില്‍ നിന്നു വരുന്നവരാണെന്ന് പഠനറിപ്പോര്‍ട്ടില്‍ പറയുന്നു. ഇവരില്‍ ഭൂരിഭാഗവും പട്ടണപ്രദേശങ്ങളില്‍ നിന്നു വരുന്നവാണ്. പ്രവേശന പരീക്ഷയ്ക്കായി ലഭിക്കുന്ന പരിശീലനവും മറ്റും ഇവരുടെ എഞ്ചിനീയറിംഗ് കോളജ് പ്രവേശനം സുഗമമാക്കുന്നു. അതേ സമയം എഞ്ചിനീയറിംഗ് കോളജുകളില്‍ ഗ്രാമങ്ങളില്‍ നിന്നു വരുന്നവരുടെയും പാവപ്പെട്ടവരുടെയും എണ്ണം ഗണ്യമായി കുറയുകയും ചെയ്തു.

ആള്‍ കേരള പ്രൈവറ്റ് കോളജ് ടീച്ചേഴ്സ് അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് ജോയി ജേക്കബാണ് പഠനം നടത്തിയത്. സ്കൂള്‍ ഒഫ് സോഷ്യല്‍ സയന്‍സസ് ഡയറക്ടര്‍ ഡോ. രാജന്‍ ഗുരുക്കളുടെ മേല്‍നോട്ടത്തിലായിരുന്നു പഠനം. 640 വിദ്യാര്‍ഥികള്‍ക്കിടയിലാണ് പഠനം നടത്തിയത്.

സ്വാശ്രയകോഴ്സുകള്‍ പെരുകിയതോടെ ഉന്നതവിദ്യാഭ്യാസം പ്രത്യേകിച്ച് തൊഴിലധിഷ്ഠിത കോഴ്സുകള്‍ സാമ്പത്തികമായി മുന്നോക്കാവസ്ഥയില്‍ നില്‍ക്കുന്നവര്‍ക്കു മാത്രമേ പ്രാപ്യമാവൂവെന്ന അവസ്ഥ സൃഷ്ടിച്ചിട്ടുണ്ട്. സംസ്ഥാനത്തെ 70 ശതമാനം എഞ്ചിനീയറിംഗ് സീറ്റുകളിലും ഉയര്‍ന്ന വരുമാനക്കാരായ കുടുംബങ്ങളിലെ വിദ്യാര്‍ഥികളാണ്. 11 ശതമാനം മാത്രമാണ് താഴ്ന്ന വരുമാനക്കാര്‍.

സാധാരണ എഞ്ചിനീയറിംഗ് കോഴ്സുകളില്‍ വിദ്യാര്‍ഥി നല്‍കേണ്ടത് ഫീസിന്റെ 51 ശതമാനമാണ്. സ്വാശ്രയകോഴ്സുകളിലാവട്ടെ ഇത് 90 ശതമാനമാണ്. തൊഴിലധിഷ്ഠിത കോഴ്സുകളില്‍ ഫീസ് വിദ്യാര്‍ഥിയുടെ ചെലവിന്റെ ഒരു ഭാഗം മാത്രമാണ്. സാധാരണ എഞ്ചിനീയറിംഗ് കോഴ്സുകളില്‍ വിദ്യാര്‍ഥി 1,200 രൂപ ട്യൂഷന്‍ ഫീസായി നല്‍കുമ്പോള്‍ സ്വാശ്രയ കോഴ്സുകളില്‍ ഇത് 35,000 ആകുന്നു. ഒരു ലക്ഷം ഡെപ്പോസിറ്റിന് പുറമെയാണിത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+