യുഡിഎഫ് ഉന്നത സമിതി യോഗം ആരംഭിച്ചു
തിരുവനന്തപുരം: യുഡിഎഫ് ഉന്നതാധികാര സമിതി യോഗം ജനവരി എട്ട് ചൊവാഴ്ച കോവളം സര്‍ക്കാര്‍ ഗസ്റ് ഹൗസില്‍ ആരംഭിച്ചു.
മുഖ്യമന്ത്രി എ. കെ. ആന്റണിയുടെ അധ്യക്ഷതയിലാണ് യോഗം നടക്കുന്നത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. കരുണാകരന്‍, യുഡിഎഫ് കണ്‍വീനര്‍ ഉമ്മന്‍ചാണ്ടി, കെപിസിസി പ്രസിഡന്റ്, വിവിധ കക്ഷി നേതാക്കള്‍, മന്ത്രിമാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.
സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിന് ആസൂത്രണ ബോര്‍ഡ് മുന്നോട്ടുവെച്ച നിര്‍ദേശങ്ങളും കള്ള് ഷാപ്പ് സഹകരണ സംഘങ്ങള്‍ക്ക് ബദലായി നടപ്പിലാക്കേണ്ട സംവിധാനത്തെ കുറിച്ചും യോഗം ചര്‍ച്ച ചെയ്യുന്നുണ്ട്.
ത്രീസ്റാര്‍ ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് അനുവദിക്കാനുള്ള വിനോദസഞ്ചാര വകുപ്പിന്റെ നിര്‍ദേശത്തെ കുറിച്ചും കണ്ണൂര്‍ വൈദ്യുത പദ്ധതിക്ക് അനുമതി നല്‍കുന്നതിനെ കുറിച്ചും യോഗം ചര്‍ച്ച ചെയ്യും.












Click it and Unblock the Notifications